Section

malabari-logo-mobile

അരുണാചലില്‍ മണ്ണിടിച്ചില്‍; ചൈന അതിര്‍ത്തിയിലേക്കുള്ള ദേശീയ പാത തകര്‍ന്നു

HIGHLIGHTS : Landslides in Arunachal; The national highway to the China border was damaged

വന്‍തോതിലുള്ള മണ്ണിടിച്ചിലില്‍ അരുണാചല്‍ പ്രദേശിലെ ഒരു ഹൈവേയുടെ പ്രധാന ഭാഗം ഒലിച്ചുപോയി, ഇതോടെ ചൈനയുടെ അതിര്‍ത്തി ജില്ലയായ ദിബാംഗ് താഴ്വരയുമായുള്ള റോഡ് ബന്ധം തടസ്സപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ദേശീയ പാത-313-ല്‍ ഹുന്‍ലിക്കും അനിനിക്കും ഇടയില്‍ ജില്ലയില്‍ ഇന്നലെ കനത്ത മണ്ണിടിച്ചില്‍ ഉണ്ടായതായി അധികൃതര്‍ അറിയിച്ചു.

ദേശീയപാത തകര്‍ന്നതോടെ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ദിബാംഗ് ജില്ല ഒറ്റപ്പെട്ടു. പ്രദേശത്തേക്കുള്ള റോഡ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

sameeksha-malabarinews

നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (NHIDCL) ഹൈവേയുടെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ഭക്ഷണത്തിനും മറ്റ് അവശ്യ വസ്തുക്കള്‍ക്കും ക്ഷാമമില്ല.

‘ഹുന്‍ലിക്കും അനിനിക്കും ഇടയിലുള്ള ഹൈവേയുടെ വ്യാപകമായ കേടുപാടുകള്‍ മൂലം യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഏറെയാണെന്നും. ദിബാംഗ് താഴ്വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് എത്രയും വേഗം കണക്റ്റിവിറ്റി പുനഃസ്ഥാപിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.
ഹൈവേ പുനഃസ്ഥാപിക്കുന്നതിന് കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.

മത്സ്യബന്ധനം പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉരുള്‍പൊട്ടല്‍ മേഖലകളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടു. രാത്രി യാത്ര ചെയ്യരുതെന്നും മഴക്കാലത്ത് മണ്ണ് വെട്ടരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!