Latest News

നിയമസഭാ തെരഞ്ഞെടുപ്പ് ;നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകര്‍ മലപ്പുറം ജില്ലയിലെത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസില്‍ എത്തിയ നിരീക്ഷകരെ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വിവിധ നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള ഏഴ് നിരീക്ഷകരാണ് ഇന്ന് ജില്ലയില്‍ എത്തിയത്. പൊതു നിരീക്ഷകരായ വിശേഷ് സാരംഗല്‍, എം.ബി. രാജേഷ് ഗൗഡ, ചെലവ് നിരീക്ഷകരായ അനൂപ് കുമാര്‍ വെര്‍മ, അനുരാഗ് ശ്രീവാസ്തവ, റാവുത്ത് മനീഷ് മഹേന്ദ്ര, വിദ്യാ നൂപുര്‍, […]

അറക്കല്‍ അബുവിന്റെ തകര്‍പ്പന്‍ അവതരണവുമായി ‘ആട് 3’ പ്രോമോ സീന്‍ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് നാളെ

മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ‘ആട് 3 പാര്‍ട്ട് 1 ; വണ്‍ ലാസ്റ്റ് റൈഡ്’ എന്ന ചിത്രത്തിലെ ആദ്യ പ്രോമോ സീന്‍ പുറത്ത്. ‘ആട് 3 , സീന്‍ 1 , ഇന്നലെ സംഭവിച്ചത്’ എന്ന ടൈറ്റിലോടെയാണ് ആദ്യ പ്രോമോ സീന്‍ റിലീസ് ചെയ്യ്തിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൈജു കുറുപ്പിന്റെ, അറക്കല്‍ അബു എന്ന ജനപ്രിയ കഥാപാത്രത്തിന്റെ തകര്‍പ്പന്‍ അവതരണമാണ് ഈ രംഗത്തിലൂടെ നടത്തിയിരിക്കുന്നത്. അറക്കല്‍ അബുവും കൈപ്പുഴ

വള്ളിക്കുന്നില്‍ വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു

വള്ളിക്കുന്ന്:പഴയ വീട് പൊളിച്ച് മാറ്റുന്നതിനിടെ സ്ലാബ് തകര്‍ന്ന് വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂര്‍ സൗത്ത് കുന്നത്ത് പറമ്പ് സ്വദേശി അബ്ദുള്‍ അസീസ് (59) ആണ് മരിച്ചത്. ചെട്ടിപ്പടി മാധവാനന്ദവിലാസം സ്‌കൂളിന് സമീപത്തുള്ള വീട് പൊളിച്ച് മാറ്റുന്ന പ്രവൃത്തിക്കിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഇന്ന് പകല്‍ രണ്ട് മണിയോടെയാണ് അപകടം.അപകടം നടന്നയുടന്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

നിയമസഭാ തെരെഞ്ഞെടുപ്പ് മലപ്പുറം :ജില്ലയിലെ കണ്‍ട്രോള്‍ റൂം സജ്ജം

മലപ്പുറം:നിയമസഭാതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മലപ്പുറം ജില്ലാപഞ്ചായത്ത് കാര്യാലയത്തില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചു. പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ചു. സി-വിജില്‍, വെബ്കാസ്റ്റിംഗ്, കൂടാതെ എന്‍ക്വയറി, ഹെല്‍പ് ഡെസ്‌ക്, പരാതിപരിഹാര കണ്‍ട്രോള്‍ റൂം എന്നിവയടങ്ങുന്ന ജനറല്‍ കണ്‍ട്രോള്‍ റൂമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കണ്‍ട്രോള്‍ റൂമിനും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ടീമുകളെയാണ് നിയമിച്ചിട്ടുള്ളത്. പൊതുജനങ്ങളില്‍ നിന്നും പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് വരുന്ന പരാതികള്‍ സ്വീകരിക്കുന്നതിനാണ് സി-വിജില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

ഭാര്യയുടെ പുനര്‍വിവാഹം; അര്‍ഹമായ നഷ്ടപരിഹാരം നിഷേധിക്കാന്‍ കഴിയില്ല;ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം തള്ളി ഹൈക്കോടതി

കൊച്ചി: വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഭാര്യക്ക് ലഭിക്കേണ്ട നഷ്ടപരിഹാരം അവര്‍ പുനര്‍വിവാഹം കഴിച്ചു വെന്ന കാരണത്താല്‍ നിഷേധിക്കാന്‍ കഴിയില്ലെന്ന് കേരള ഹൈക്കോടതി. ഇത്തരം നിലപാടുകള്‍ വിധവകളുടെ പുനര്‍വിവാഹത്തെ നിരുത്സാഹപ്പെടുത്തുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ വ്യക്തമാക്കി. യുവതിയുടെ ജോലിയും പുനര്‍വിവാഹവും പരിഗണിച്ച് ആശ്രിത എന്ന നിലയിലുള്ള നഷ്ടപരിഹാരം നിഷേധിച്ച മോട്ടോര്‍ വാഹന ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ട്രൈബ്യൂണല്‍ അനുവദിച്ച 4.60 ലക്ഷം രൂപയുടെ നഷ്ടപരിഹാരം 16.25

എന്‍.ഐ.എഫ്.എല്‍ തിരുവനന്തപുരം സെന്ററില്‍;IELTS ഓഫ് ലൈന്‍ ഏപ്രില്‍ ബാച്ചിലേയ്ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ) തിരുവനന്തപുരം സെന്ററില്‍ 2026 ഏപ്രിലില്‍  ആരംഭിക്കുന്ന IELTS ഓഫ്‌ലൈൻ ബാച്ചുകളിലേയ്ക്ക് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍) ഇപ്പോള്‍ അപേക്ഷിക്കാം.  താല്പര്യമുളളവര്‍ക്ക്  www.nifl.norkaroots.org  എന്ന വെബ്സൈറ്റ് സന്ദർശിച്ച്  മാര്‍ച്ച് 28 നകം അപേക്ഷ നല്‍കാവുന്നതാണ്. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡമിഷനും +91-7907323505 (തിരുവനന്തപുരം) നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425

കല്ലുമ്മക്കായ ബിരിയാണി

കല്ലുമ്മക്കായ ബിരിയാണി മലബാർ വശങ്ങളിൽ വളരെ പ്രസിദ്ധമായ ഒരു വിഭവമാണ്. ഇത് തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ കല്ലുമ്മക്കായ മസാലയ്ക്ക്: ചോറ് തയ്യാറാക്കാൻ: തയ്യാറാക്കുന്ന വിധം നല്ല ചൂടുള്ള കല്ലുമ്മക്കായ ബിരിയാണി റെഡി! ഇത് അച്ചാറിനും സലാഡിനും ഒപ്പം വിളമ്പാം.

സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം

കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി നടത്തുന്ന സാഹസിക ടൂറിസം (7 ദിവസം) പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്സിൽ നാലാമത് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സായ 2026 ഏപ്രിൽ മാസം 1 നു 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 20 ന് തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ

error: Content is protected !!
Scroll to Top