പ്രശ്‌നമുണ്ടാക്കിയ ആളെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരപ്പനങ്ങാടി സിഐയ്ക്ക് കുത്തേറ്റു

പരപ്പനങ്ങാടി: പ്രശ്‌നമുണ്ടാക്കിയ ആളെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് ഉദ്യോഗസ്ഥനു കുത്തേറ്റു. പരപ്പനങ്ങാടി സിഐ സ്‌റ്റെപ്റ്റോ ജോണിനാണ് ഗുരുതരമായി പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഇടതു കൈക്കാണ് കുത്തേറ്റത് . നിലവിൽ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പരപ്പനങ്ങാടി കുപ്പി വളവിൽ വെച്ച്‌ ഇന്നലെയാണ് സംഭവം. നേരത്തെയും മാനസിക ചികിത്സ നല്‍കിയിരുന്ന ആളായിരുന്നു ഇയാളെന്നും
ഇപ്പോള്‍ വീണ്ടും അസുഖം കൂടി വീട്ടില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ ആയപ്പോള്‍ വീട്ടുകാര്‍ ട്രോമാകെയര്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ തര്‍ക്കമുണ്ടാവുകയും വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തേക്കുകയുമായിരുന്നു. സി ഐ നല്ല രീതിയില്‍ സംസാരിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കൂടുതല്‍ വയലന്റ് ആയി ഷോപ്പിന്റെ പൊട്ടിച്ച ഗ്ലാസ് കഷ്ണം എടുത്തു കുത്താന്‍ ശ്രമിക്കുകും ഇത് സി ഐ കൈ കൊണ്ട് ബ്ലോക്ക് ചെയ്ത സമയത്ത് കൈക്കു ആഴത്തില്‍ പരിക്കേല്‍ക്കുകയുമായിരുന്നുവെന്നാണ് വിവരം.

Share news
error: Content is protected !!
Scroll to Top