എന്‍.ഐ.എഫ്.എല്‍ തിരുവനന്തപുരം സെന്ററില്‍;IELTS ഓഫ് ലൈന്‍ ഏപ്രില്‍ ബാച്ചിലേയ്ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ‌.ഐ‌.എഫ്‌.എൽ) തിരുവനന്തപുരം സെന്ററില്‍ 2026 ഏപ്രിലില്‍  ആരംഭിക്കുന്ന IELTS ഓഫ്‌ലൈൻ ബാച്ചുകളിലേയ്ക്ക് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍) ഇപ്പോള്‍ അപേക്ഷിക്കാം. 

താല്പര്യമുളളവര്‍ക്ക്  www.nifl.norkaroots.org  എന്ന വെബ്സൈറ്റ് സന്ദർശിച്ച്  മാര്‍ച്ച് 28 നകം അപേക്ഷ നല്‍കാവുന്നതാണ്. യോഗ്യതാ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമാകും പ്രവേശനം.

ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡമിഷനും +91-7907323505 (തിരുവനന്തപുരം) നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. എട്ടാഴ്ചയാണ് IELTS ബാച്ചുകളുടെ കാലാവധി. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്ലാസ്സ്. 

Share news
error: Content is protected !!
Scroll to Top