Latest News

രാജീവ്ഗാന്ധി വധകേസിലെ 7 പ്രതികളെ വിട്ടയക്കും

ചെന്നൈ : രാജീവ്ഗാന്ധി വധകേസിലെ 7 പ്രതികളെ വിട്ടയക്കാന്‍ തമിഴ്‌നാട് മന്ത്രിസഭായോഗം തീരുമാനിച്ചു. പേരറിവാളന്‍, ശാന്തന്‍, മുരുകന്‍, നളിനി, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ജയകുമാര്‍ എന്നിവരെയാണ് മോചിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇന്നു ചേര്‍ന്ന അടിയന്തിര മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം

ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജി വെച്ചു

ഹൈദരാബാദ് : തെലുങ്കാന രൂപികരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജി വെച്ചു. കോണ്‍ഗ്രസ്സ് അംഗത്വവും എംഎല്‍എ സ്ഥാനവും രാജി വെക്കുമെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി അറിയിച്ചു. 50 എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം രാജി വെച്ചതായാണ് സൂചന.
ഭരണ പ്രതിപക്ഷങ്ങളുടെ ഗൂഡാലോചനകളുടെ ഭാഗമായാണ് തെലുങ്കാന ബില്‍

തെലുങ്കാന ബില്‍ പാസ്സായി

ദില്ലി: തെലുങ്കാന സംസ്ഥാന രൂപീകരണം അംഗീകരിച്ചുകൊണ്ടുള്ള ആന്ധ്രാപ്രദേശ് പുനഃസംഘടന ബില്‍ ലോകസഭയില്‍ ശബ്ദവോട്ടോടെ പാസായി. അടുത്ത ദിവസം തന്നെ ബില്‍ രാജ്യസഭയിലും അവതരിപ്പിക്കും.
സീമാന്ധ്രാ മേഖലയില്‍ നുന്നുള്ള കേന്ദ്രമന്ത്രിമാരും എംപി മാരുടെയും സിപിഎം, തൃണമൂല്‍,എസ്പി,വിജെഡി അംഗങ്ങളുടെയും ശക്തമായ പ്രതിഷേധത്തിനിടയിലാണ്

മലപ്പുറത്തിന്റെ തീരങ്ങളെ ചെങ്കടലാക്കി കേരള രക്ഷാമാര്‍ച്ച്

തിരൂര്‍: മലപ്പുറത്തിന്റെ സാമ്പ്രാജ്യ വിരുദ്ധ പോരാട്ടത്തിന്റെയും നവോത്ഥാനത്തിന്റെയും സാംസ്‌ക്കാരിക പൈതൃകത്തിന്റെയും സമരഭൂമിയായ നിളയുടെ തീരങ്ങളിലൂടെ കടന്നുപോയ പിണറായി വിജയന്റെ കേരള രാക്ഷാ മാര്‍ച്ച് ജനപങ്കാളിത്തത്തില്‍ ചരിത്രമായി മാറി. മതനിരപേക്ഷ ഇന്ത്യ വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎം നടത്തുന്ന മാര്‍ച്ച് ചൊവ്വാഴ്ച്ച മലപ്പുറത്തിന്റെ തീരദേശ മണ്ഡലങ്ങളിലൂടെയാണ് കടന്നുപോയത്.

ഫാത്തിമമാതാ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജിന്‍ പോള്‍(37)നിര്യാതയായി

തിരൂര്‍: ഫാത്തിമമാതാ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയറും ഫാത്തിമമാതാ ഹയര്‍സെക്കന്ററി സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാളുമായി സേവനമനുഷ്ഠിച്ചിരുന്ന സിസ്റ്റര്‍ ബിജിന്‍ പോള്‍(സിസ്റ്റര്‍ ബിന്ദു പോള്‍) നിര്യാതയായി.

ഏപ്രില്‍ 30 നകം സമ്പൂര്‍ണ വൈദ്യുതീകരണം: ആര്യാടന്‍ മുഹമ്മദ്.

നിലമ്പൂര്‍ :വൈദ്യുതിക്ക് അപേക്ഷിച്ചവര്‍ക്കെല്ലാം ഏപ്രില്‍ മുപ്പതിനകം നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷനും എ പി എല്ലുകാര്‍ക്ക് കണക്ഷന്‍

നിലമ്പൂര്‍ ഡിപ്പോ ടെര്‍മിനല്‍ ഡിപ്പോ ആക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിലമ്പൂര്‍: നിലമ്പൂര്‍ കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോ ടെര്‍മിനല്‍ ഡിപ്പോ ആക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലമ്പൂര്‍ കെ എസ് ആര്‍ റ്റി സി അന്തര്‍ സംസ്ഥാന ബസ്

മഞ്ചേരിയിലെ അതിക്രമം: കര്‍ശന നടപടിയെടുക്കും

മഞ്ചേരി: മഞ്ചേരി നഗരസഭാ പരിധിയില്‍ അടുത്തിടെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ജില്ലാ കലക്റ്റര്‍ കെ.ബിജു അറിയിച്ചു.

കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; ബിജുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസ് കൊലപാതകത്തില്‍ പ്രതി ബിജു നാര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. കൊല്ലപ്പെട്ട രാധയുടെ ജനനേന്ദ്രിയത്തില്‍ ചൂലുകൊണ്ട് കുത്തിയത് ബലാത്സംഗമായാണ് കണക്കാക്കുന്നത്.
ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ വന്ന നിയമഭേദഗതി 376 പ്രകാരം

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ്

ദില്ലി: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ്. വധക്കേസിലെ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ വിധി. ചീഫ് ജസ്റ്റിസ് പി സദാശിവന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഈ വിധി പറഞ്ഞത്.
പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമായി

error: Content is protected !!
Scroll to Top