Section

malabari-logo-mobile

രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ്

HIGHLIGHTS : ദില്ലി: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ്. വധക്കേസിലെ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയു...

Rajiv_killers360ദില്ലി: രാജീവ്ഗാന്ധി വധക്കേസിലെ പ്രതികളുടെ വധശിക്ഷയില്‍ ഇളവ്. വധക്കേസിലെ വധശിക്ഷയ്ക്ക് വിധിച്ച മൂന്ന് പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഈ വിധി. ചീഫ് ജസ്റ്റിസ് പി സദാശിവന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് ഈ വിധി പറഞ്ഞത്.

പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷയാണ് ജീവപര്യന്തമായി കുറച്ചിരിക്കുന്നത്. ദയാഹര്‍ജി തീര്‍പ്പാക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് ഈ നടപടി.

sameeksha-malabarinews

ദയാഹര്‍ജി പരിഗണിക്കുന്നതിന് 11 വര്‍ഷത്തെ കാലതാമസമുണ്ടായി. ഇത് പരിഗണിച്ച് വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ വധശിക്ഷയില്‍ ഇളവ് നല്‍കുന്നതിനെ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. പ്രതികള്‍ നടത്തിയത് ഹീനകൃത്യമാണ്. ഇളവ് അര്‍ഹിതക്കുന്നില്ലെന്നും ജയിലില്‍ എല്ലാ മാനുഷിക പരിഗണനയും നല്‍കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ എജി കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.

1991 മെയ് 21 നാണ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!