കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; ബിജുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി

ബിജു നായര്‍
ബിജു നായര്‍

നിലമ്പൂര്‍: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസ് കൊലപാതകത്തില്‍ പ്രതി ബിജു നാര്‍ക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി. കൊല്ലപ്പെട്ട രാധയുടെ ജനനേന്ദ്രിയത്തില്‍ ചൂലുകൊണ്ട് കുത്തിയത് ബലാത്സംഗമായാണ് കണക്കാക്കുന്നത്.

ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ വന്ന നിയമഭേദഗതി 376 പ്രകാരം ജനനേന്ദ്രിയത്തിലുള്ള ആഴത്തിലുള്ള മര്‍ദ്ദനത്തെ ബലാത്സംഗമായി കണക്കാക്കുന്നു. എന്നാല്‍ രാധയ്ക്കുനേരെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. തൊണ്ടി സാധനങ്ങളും തെളിവെടുപ്പിന്റെയും ഡമ്മി പരിശോധനയുടെയും വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

അതെസമയം മൃതദേഹം കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് പുറത്തിറക്കിയ സമയത്തെക്കുറിച്ചും രാധ ജോലി ചെയ്ത മറ്റ് രണ്ട് ഓഫീസുകളെ കുറിച്ചും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.

 

Share news
error: Content is protected !!
Scroll to Top