ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി രാജി വെച്ചു

downloadഹൈദരാബാദ് : തെലുങ്കാന രൂപികരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രാ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി രാജി വെച്ചു. കോണ്‍ഗ്രസ്സ് അംഗത്വവും എംഎല്‍എ സ്ഥാനവും രാജി വെക്കുമെന്ന് കിരണ്‍ കുമാര്‍ റെഡ്ഡി അറിയിച്ചു. 50 എംഎല്‍എമാരും മുഖ്യമന്ത്രിക്കൊപ്പം രാജി വെച്ചതായാണ് സൂചന.

ഭരണ പ്രതിപക്ഷങ്ങളുടെ ഗൂഡാലോചനകളുടെ ഭാഗമായാണ് തെലുങ്കാന ബില്‍ ലോകസഭയില്‍ പാസാക്കിയതെന്നും കിരണ്‍കുമാര്‍ റെഡ്ഡി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പുതിയ സര്‍ക്കാര്‍ വരുന്നതു വരെ കാവല്‍ മുഖ്യമന്ത്രി ആവാനില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ്സ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top