Latest News

ടിപി വധഗൂഢാലോചനകേസ് സിബിഐക്ക്

തിരു : ടിപി ചന്ദ്രശേഖരന്‍ വധകേസിന്റെ ഗൂഢാലോചന സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും ചെന്നിത്തല വ്യക്തമാക്കി. ഗൂഢാലോചനയില്‍ ഉന്നതബന്ധം ഉണ്ടായിട്ടുണ്ടെന്നും മറ്റൊരു ഏജന്‍സി കേരളത്തിനകത്തും പുറത്തും അനേ്വഷണം വ്യാപിപ്പിക്കണമെന്നും

മലപ്പുറത്ത് പോലീസുകാരന്‍ ബസിടിച്ച് മരിച്ചു

മലപ്പുറം : മലപ്പുറം എംഎസ്പി ക്യാമ്പിന് മുമ്പില്‍ വെച്ച് ബസിടിച്ച് ബൈക്ക് യാത്രികനായ പോലീസുകാരന്‍ മരിച്ചു. മങ്കട പള്ളിപുറം സ്വദേശി പറമ്പില്‍തൊടി ഇര്‍ഷാദ് (23) ആണ് മരണപ്പെട്ടത്. ഇര്‍ഷാദ് മലപ്പുറം കുന്നുമ്മല്‍ നിന്ന് പെരിന്തല്‍മണ്ണ റോഡിലെ ക്യാമ്പ് ഓഫീസിലേക്ക് വരുന്ന വഴി ഡിവൈഎസ്പി ഓഫീസിന് മുമ്പില്‍ വെച്ചാണ് അപകടമുണ്ടായത്.

രാജീവ്ഗാന്ധി വധകേസ്; പ്രതികളെ വിട്ടയക്കാനുള്ള നീക്കത്തിനെതിരെ സുപ്രീം കോടതി

ദില്ലി : രാജീവ് ഗാന്ധി വധകേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ത്തു കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. ഇതെ തുടര്‍ന്ന് രാജീവ് ഗാന്ധി വധകേസിലെ പ്രതികളുടെ മോചനം വൈകും. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി.

പതിനാലുകാരിയെ മുറൈമാമനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള നീക്കം തടഞ്ഞു

കുമളി : പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ അമ്മാവനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കുമളി റോസാപ്പൂക്കണ്ടം കോളനിയിലെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹമാണ് അമ്മയുടെ സഹോദരനുമായി നടത്തുന്നത് നാട്ടുകാരും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും അറിയിച്ചതിനെ തുടര്‍ന്ന്

വാട്ട്‌സ്ആപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കുന്നു

ന്യൂയോര്‍ക്ക് : സൗജന്യ മൊബൈല്‍ മെസേജിങ്ങ് സേവനമായ വാട്ട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നു. 19 ബില്ല്യണ്‍ ഡോളറുകള്‍ നല്‍കിയാണ് ഫേസ്ബുക്ക് വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷവും സ്വതന്ത്ര സംവിധാനമായി വാട്ട്‌സ്ആപ്പിനെ നിലനിര്‍ത്താനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു.

ചെന്നൈ: മലയാളിക്കൊരുപിടി ഭാവ സാന്ദ്രമായ ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ എംഐഒപി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കിഡ്‌നി രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദേഹം. മൃതദേഹം ചെന്നൈയില്‍ പൊതു ദര്‍സനത്തിന് വെച്ചിരിക്കുകയാണ്.

അമൃതാനന്ദമയി ആശ്രമത്തില്‍ വച്ച് തന്നെ ലൈംഗികമമായി പീഢിപ്പിച്ചെന്ന് മുന്‍ശിഷ്യ

മാതാ അമൃതാനന്ദമയില ദേവിയുടെ കാപട്യങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മുന്‍ ശിഷ്യ രംഗത്ത് . ഓസ്‌ട്രേലിയന്‍

ഒഴൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍

താനൂര്‍: ഒഴൂര്‍ ഓണക്കാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്ത് ചന്ദ്രന്റെ മകള്‍ നീതു(17) ആണ് മരിച്ചത്.

ഇന്ത്യയില്‍ പ്രാദേശിക മതേതര ബദല്‍ അധികാരത്തിലേറും;പിണറായി

പരപ്പനങ്ങാടി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസോ, ബിജെപിയോ അല്ല പ്രാദേശിക മതേതര ബദലായിരിക്കും അധികാരത്തിലേറുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പണറായി വിജയന്‍ പറഞ്ഞു.
കേരള രക്ഷാ മാര്‍ച്ചിന്റെ മലപ്പുറം ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിനത്തിന് തുടക്കം കുറിച്ച്‌കൊണ്ട് പരപ്പനങ്ങാടിയില്‍ നടന്ന പൊതുസമ്മേളനത്തില്‍

നിയമപരമായി മുസ്ലീങ്ങള്‍ക്ക് ദത്തെടുക്കാം; സുപ്രീം കോടതി

ദില്ലി : മുസ്ലീങ്ങള്‍ക്ക് നിയമപരമായി ദത്തെടുക്കാമെന്ന് സുപ്രീം കോടതി. ദത്തെടുക്കുന്നതില്‍ വ്യക്തിനിയമം തടസ്സമാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ ഷബ്‌നം ഹാശ്മി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ ദത്തെടുക്കാനുള്ള അവകാശം മൗലിക അവകാശമായി പ്രഖ്യാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

error: Content is protected !!
Scroll to Top