Section

malabari-logo-mobile

ഇന്ത്യയില്‍ പ്രാദേശിക മതേതര ബദല്‍ അധികാരത്തിലേറും;പിണറായി

HIGHLIGHTS : പരപ്പനങ്ങാടി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസോ, ബിജെപിയോ അല്ല പ്രാദേശിക മതേതര ബദലായിരിക്കും അധികാരത്തിലേറുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ട...

cpim ,parappananagdi copyപരപ്പനങ്ങാടി: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസോ, ബിജെപിയോ അല്ല പ്രാദേശിക മതേതര ബദലായിരിക്കും അധികാരത്തിലേറുകയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പണറായി വിജയന്‍ പറഞ്ഞു.

കേരള രക്ഷാ മാര്‍ച്ചിന്റെ മലപ്പുറം ജില്ലയിലെ പര്യടനത്തിന്റെ രണ്ടാം ദിനത്തിന് തുടക്കം കുറിച്ച്‌കൊണ്ട് പരപ്പനങ്ങാടിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. 11 പാര്‍ട്ടികളടങ്ങിയ പ്രാദേശിക മതേതര ബദല്‍ ഇന്ത്യയില്‍ രൂപം കൊണ്ടുകഴിഞ്ഞു. ഇതില്‍ നാല്് ഇടതുപക്ഷ കക്ഷികളും 7 പ്രാദേശിക കക്ഷികളുമാണ്. ഇവയില്‍ അണ്ണാ ഡിഎംകെ തമിഴ്‌നാട്ടിലും സമാജ്‌വാദി പാര്‍ട്ടി യുപിയിലും ബിജെഡി ഒറീസയിലും ജനതാദള്‍ യു ബിഹാറിലും ഭരിണത്തിലാണ്. കൂടാതെ ആസമിലെയും ജാര്‍ഗണ്ഡിലെയും പ്രധാന പ്രതിപക്ഷ കക്ഷികളും ഈ വിശാല സഖ്യത്തോടൊപ്പമാണ്. കോണ്‍ഗ്രസ്സിനും ബിജെപിക്കും 100 ല്‍ താഴെ സീറ്റെ ലഭിക്കുകയുള്ളുവെന്നും പിണറായി വ്യക്തമാക്കി. ആന്ധ്രാ വിഭജന വിഷയത്തില്‍ തെലുങ്കാനാ ബില്‍ പാസാക്കാനായി കോണ്‍ഗ്രസ്സും ബിജെപിയും കൈകോര്‍ത്തതോടെ വൈഎസ്ആര്‍ കോണ്‍ഗ്രസും ഈ മുന്നണിയിലെത്തുമെന്ന് പിണറായി വിശദീകരിച്ചു.

sameeksha-malabarinews

രാവിലെയായിട്ടും വന്‍ ജനക്കൂട്ടമാണ് കേരള രക്ഷാ മാര്‍ച്ചിന്റെ ഇന്നത്തെ ആദ്യ കേന്ദ്രമായ പരപ്പനങ്ങാടിയില്‍ എത്തിച്ചേര്‍ന്നത്. ചടങ്ങില്‍ ജാഥ അംഗങ്ങളായ ഇ പി ജയരാജന്‍, എളമരം കരീം എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ ഇന്ന് വള്ളിക്കുന്നിലും കുണ്ടോട്ടിയിലും വേങ്ങരയിലും സ്വീകരണം നല്‍കി. മലപ്പുറം ടൗണില്‍ സമാപന സമ്മേളനം നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!