നിയമപരമായി മുസ്ലീങ്ങള്‍ക്ക് ദത്തെടുക്കാം; സുപ്രീം കോടതി

Supreme_Courtദില്ലി : മുസ്ലീങ്ങള്‍ക്ക് നിയമപരമായി ദത്തെടുക്കാമെന്ന് സുപ്രീം കോടതി. ദത്തെടുക്കുന്നതില്‍ വ്യക്തിനിയമം തടസ്സമാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ ഷബ്‌നം ഹാശ്മി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഈ വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ ദത്തെടുക്കാനുള്ള അവകാശം മൗലിക അവകാശമായി പ്രഖ്യാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രമുഖ സാമൂഹിക പ്രവര്‍ത്തകയായ ഷബ്‌നം ഹാശ്മിയാണ് ദത്തെടുക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ എട്ട് വര്‍ഷം മുമ്പ് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി നിയമ പരമായി എല്ലാ സമുദായത്തില്‍പ്പെട്ടവര്‍ക്കും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ അത് മൗലികമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഭരണഘടനയുടെ 44 ാം ഖണ്ഡിക പ്രകാരം രാജ്യത്ത് ഏക സിവില്‍ കോഡ് നിലവില്‍ വരുന്നത് വരെ സ്വത്തവകാശത്തില്‍ വ്യക്തിനിയമം പാലിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

 

Share news
error: Content is protected !!
Scroll to Top