ഒഴൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി വീട്ടില്‍ മരിച്ച നിലയില്‍

tumblr_mkzepnAYRY1ryphnwo1_500താനൂര്‍:  ഒഴൂര്‍ ഓണക്കാട് സ്വദേശിനിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പള്ളത്ത് ചന്ദ്രന്റെ മകള്‍ നീതു(17) ആണ് മരിച്ചത്.
താനൂര്‍ തെയ്യാലിങ്ങല്‍എസ്എസ്എംഎച്ച്എച്ച്എസ് പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നീതു

ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. മൃതദേഹം തീരൂര്‍ ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇതിനിടെ ഇന്നുച്ചക്ക് ഈ പെണ്‍കുട്ടിയെ സ്‌കൂളിനടുത്ത് വെച്ച് ഒരു യുവാവുമൊന്നിച്ചു കണ്ടതിനെ തുടര്‍ന്ന് ചില ആളുകള്‍ ഇടപെടുകയും ഇരുകൂട്ടരെയും തടഞ്ഞുവെച്ചുവെന്നും പിന്നീട് സ്‌കൂളിലെ അധ്യാപകരെത്തി കുട്ടിയെ വീട്ടിലേക്കയക്കുകയായിരുന്നെന്നും ഈ മനോവിഷമത്തിലാകാം പെണ്‍കുട്ടി ആത്മഹത്യക്ക് മുതിര്‍ന്നതെന്നും നാട്ടുകാര്‍ പറഞ്ഞു

അമ്മ ഷീബ, 2 സഹോദരന്‍മാരുണ്ട്.

Share news
error: Content is protected !!
Scroll to Top