കുമളി : പതിനാലു വയസ്സുള്ള പെണ്‍കുട്ടിയെ അമ്മാവനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കുമളി റോസാപ്പൂക്കണ്ടം കോളനിയിലെ നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയുടെ വിവാഹമാണ് അമ്മയുടെ സഹോദരനുമായി നടത്തുന്നത് നാട്ടുകാരും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരും അറിയിച്ചതിനെ തുടര്‍ന്ന് തടഞ്ഞത്.
തമിഴ്‌നാട്ടിലെ നിലവിലെ ആചാരമനുസരിച്ച് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായികഴിഞ്ഞാല്‍ അമ്മാവന്‍മാര്‍ വിവാഹം കഴിക്കുന്ന ആചാരം നിലനില്‍ക്കുന്നുണ്ട്. ഇതനുസരിച്ചാണ് തമിഴനാട്് കമ്പത്തുള്ള പെണ്‍കുട്ടിയുടെ മുറൈമാമന് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് നല്‍കാന്‍ പിതാവ് തീരുമാനമെടുത്തത്. അതേസമയം വിവാഹനിശ്ചയം നടന്നിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ വിട്ടുകാര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ അമ്മ ഒന്നര വര്‍ഷം മുമ്പ് മരിച്ചിരുന്നു. പെണ്‍കുട്ടിക്ക് രണ്ട് സഹോദരിമാരും ഉണ്ട്. കുടുംബത്തിന്റെ ദാരിദ്ര്യ സാഹചര്യം മുതലെടുത്താണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അമ്മവന്‍ ശ്രമിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാരും പോലീസ് നിരീക്ഷണത്തിലാണ്.




