Section

malabari-logo-mobile

വാട്ട്‌സ്ആപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കുന്നു

HIGHLIGHTS : ന്യൂയോര്‍ക്ക് : സൗജന്യ മൊബൈല്‍ മെസേജിങ്ങ് സേവനമായ വാട്ട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നു. 19 ബില്ല്യണ്‍ ഡോളറുകള്‍ നല്‍കിയാണ് ഫേസ്ബുക്ക് വാട്ട്...

facebook,whatsappന്യൂയോര്‍ക്ക് : സൗജന്യ മൊബൈല്‍ മെസേജിങ്ങ് സേവനമായ വാട്ട്‌സ്ആപ്പിനെ ഫേസ്ബുക്ക് ഏറ്റെടുക്കുന്നു. 19 ബില്ല്യണ്‍ ഡോളറുകള്‍ നല്‍കിയാണ് ഫേസ്ബുക്ക് വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കാന്‍ ഒരുങ്ങുന്നത്. ഫേസ്ബുക്ക് ഏറ്റെടുത്ത ശേഷവും സ്വതന്ത്ര സംവിധാനമായി വാട്ട്‌സ്ആപ്പിനെ നിലനിര്‍ത്താനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

വാട്ട്‌സ്ആപ്പിന് ഫേസ്ബുക്കിനേക്കാള്‍ സ്വീകാര്യത ലഭിച്ചതോടെയാണ് വാട്ട്‌സ്ആപ്പ് ഏറ്റെടുക്കുക എന്ന പദ്ധതിയുമായി ഫേസ്ബുക്ക് രംഗത്തെത്തിയിരിക്കുന്നത്. വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കുന്നു എന്നത് വിലമതിക്കാനാവാത്ത ഒന്നാണെന്ന് ഫേസ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു. വാട്ടസ്ആപ്പ് എറ്റെടുക്കുന്നതോടെ നാല് ബില്ല്യണ്‍ ഡോളറുകള്‍ പണമായും ബാക്കി ഫേസ്ബുക്ക് ഷെയറുകളായും കൈമാറും. ഇതിന്റെ ഭാഗമായി വാട്ടസ്ആപ്പ് പ്രതിനിധി ഫേസ്ബുക്ക് ഡയറക്ടര്‍ബോര്‍ഡില്‍ അംഗമാകും. ജാന്‍കോം, ബ്രയാന്‍ആക്ടണ്‍ എന്നിവരാണ് വാട്ട്‌സ്ആപ്പ് വികസിപ്പിച്ചത്.

sameeksha-malabarinews

നിലവില്‍ ലോകത്തെ 40 മില്ല്യണ്‍ ഉപഭോക്താക്കള്‍ വാട്ട്‌സ്ആപ്പിലുണ്ടെന്നാണ് കണക്ക്. ഇന്റര്‍നെറ്റ് സംവിധാനം ഉപയോഗിച്ച് സൗജന്യമായി മെസേജുകള്‍ കൈമാറാന്‍ വാട്ട്‌സ്ആപ്പിന് കഴിയും. വാട്ട്‌സ്ആപ്പിന്റെ കടന്നു വരവ് നിലവിലെ ഫേസ്ബുക്കിന്റെ ആധിപത്യത്തിന് തിരിച്ചടി ആയതോടെയാണ് ഫേസ്ബുക്ക് വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!