ടിപി വധഗൂഢാലോചനകേസ് സിബിഐക്ക്

9307-01458-T-P-Chandrasekharan-Revolutionary-Marxist-Party-leader-dead-300x237തിരു : ടിപി ചന്ദ്രശേഖരന്‍ വധകേസിന്റെ ഗൂഢാലോചന സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും ചെന്നിത്തല വ്യക്തമാക്കി. ഗൂഢാലോചനയില്‍ ഉന്നതബന്ധം ഉണ്ടായിട്ടുണ്ടെന്നും മറ്റൊരു ഏജന്‍സി കേരളത്തിനകത്തും പുറത്തും അനേ്വഷണം വ്യാപിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

പ്രതികളുടെ ജയിലിലെ പെരുമാറ്റം ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെ സൂചനയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

ഗൂഢാലോചന അനേ്വഷിക്കണമെന്ന് ആവശ്യപ്പെട്ട് കെകെ രമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നീട് സിബിഐ അനേ്വഷണത്തിന് തത്വത്തില്‍ തീരുമാനിച്ചതായുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് രമ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിയ നിരാഹാരം അവസാനിപ്പിച്ചത്.

 

Share news
error: Content is protected !!
Scroll to Top