Section

malabari-logo-mobile

നിലമ്പൂര്‍ ഡിപ്പോ ടെര്‍മിനല്‍ ഡിപ്പോ ആക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

HIGHLIGHTS : നിലമ്പൂര്‍: നിലമ്പൂര്‍ കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോ ടെര്‍മിനല്‍ ഡിപ്പോ ആക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലമ്പൂര്‍ കെ എസ് ആര്‍ റ...

unnamedനിലമ്പൂര്‍: നിലമ്പൂര്‍ കെ.എസ്.ആര്‍.റ്റി.സി. ഡിപ്പോ ടെര്‍മിനല്‍ ഡിപ്പോ ആക്കുമെന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിലമ്പൂര്‍ കെ എസ് ആര്‍ റ്റി സി അന്തര്‍ സംസ്ഥാന ബസ് ടെര്‍മിനല്‍ കം ഷോപിങ് കോംപ്ലക്‌സ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കെ എസ് ഇ ബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഓഫിസിന്റെ ഉദ്ഘാടനം ഊര്‍ജ വകുപ്പുമന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിച്ചു.

ഏഴു കോടി ചെലവില്‍ നിര്‍മിക്കുന്ന ടെര്‍മിനലിന്റെ പണി 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും. ഇതോടെ ഇന്റര്‍ സ്റ്റേറ്റ് ഉള്‍പ്പടെ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനാകും. നിലവില്‍ നിലമ്പൂര്‍ ഡിപ്പോയില്‍ 50 ഷെഡ്യുളുകളാണ് സര്‍വീസ് നടത്തുന്നത്്.
2730 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള മഞ്ചേരി സര്‍ക്കിള്‍ വിഭജിച്ചാണ് നിലമ്പൂരില്‍ പുതിയ കെ എസ് ഇ ബി സര്‍ക്കിള്‍ രൂപവത്കരിച്ചത്. 1529 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 18 പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും ഉള്‍പ്പെടുന്ന സര്‍ക്കിളില്‍ രണ്ട് ലക്ഷത്തോളം ഉപഭോക്താക്കളും 600 ജീവനക്കാരും ഉണ്ടാകും. നിലമ്പൂര്‍ കോടതിപ്പടിയിലാണ് ഓഫീസ്.

sameeksha-malabarinews

നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് അധ്യക്ഷനായിരുന്നു. കെ.എസ്.ആര്‍.റ്റി.സി മാനെജിങ് ഡയറക്റ്റര്‍ കെ.ജി. മോഹന്‍ലാല്‍, മുന്‍ എം.പി. അബ്ദുല്‍ വഹാബ്, കെ.എസ്.ഇ.ബി. മാനെജിങ് ഡയറക്റ്റര്‍ എം.ശിവശങ്കരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, കെ.എസ്.ആര്‍.റ്റി.സി. ഡയറക്റ്റര്‍ ബോര്‍ഡ് അംഗം വി.എ. കരീം, ബി.ബാബു പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം.എ. റസാഖ്, കെ.എസ്. വിജയം, കെ.എസ്.ഇ.ബി. ഡയറക്റ്റര്‍ മുഹമ്മദലി റാവുത്തര്‍, ആര്‍. ഇന്ദു എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!