Latest News

പാല്‍ക്കാവ…ദഹനത്തിനും ഉന്മേഷത്തിനും ഉത്തമം

വയറുനിറെ ഭക്ഷണം കഴിച്ചുകഴിഞ്ഞാലുണ്ടാകുന്ന അസ്വസ്ഥകള്‍ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും ഏറെ ഉത്തമ മായിട്ടുള്ള ഒരു പാനീയമാണ് പാല്‍ക്കാവ. ആവശ്യമായ ചേരുവകള്‍ ഗ്രാമ്പൂ- 4 എണ്ണംചുക്ക്-ഒരുകഷ്ണംകുരുമുളക് പൊടി-1/2 ടീസ്പൂണ്‍കറുവാപ്പട്ട-3 ചെറിയ കഷ്ണംപാല്‍ -2 കപ്പ്കാപ്പിപ്പൊടി-1 1/2 ടേബിള്‍ സ്പൂണ്‍കണ്ടന്‍സ്ഡ് മില്‍ക്ക് -4 ടേബള്‍ സ്പൂണ്‍പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍പാല്‍പ്പൊടി -2 ടേബിള്‍ സ്പൂണ്‍ തയ്യാറാക്കുന്നവിധം ആദ്യം രണ്ട് കപ്പ് പാലിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പാല്‍പ്പൊടി ചേര്‍ത്ത് തിളപ്പിക്കാം. ഒന്നരകപ്പ് വെള്ളത്തിലേയ്ക്ക് അഞ്ച് ഏലയ്ക്ക്, ചെറിയ കഷ്ണം ചുക്ക്, മൂന്ന് കറുവാപ്പട്ട,അഞ്ച്

21 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍

തിരൂര്‍: ഡ്രൈ ഡേയില്‍ വില്പനയ്ക്കായി വീട്ടില്‍ മദ്യം സൂക്ഷിച്ച യുവാവിനെ എക്‌സൈസ് പിടികൂടി . തിരൂര്‍ പൊന്മുണ്ടം ആതൃശേരി സ്വദേശി താഴത്തെ പുരക്കല്‍ വീട്ടില്‍ സജീവന്‍. ടി. പി (42) എന്നയാളെയാണ് തിരൂര്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍ കെ. അനുശ്രീ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന കരിങ്കപ്പാറയിലെ വീട്ടിലായിരുന്നു മദ്യം ശേഖരിച്ചുവച്ചിരുന്നത്. നേരത്തെയും ഇയാള്‍ക്കെതിരെ മദ്യ വില്പനയ്ക്ക് കേസുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത് . റെയിഡില്‍

അരിയില്‍ കയറികൂടിയ ചെള്ളിനെ തുരത്താന്‍ അടുക്കളയില്‍തന്നെ പരിഹാരമുണ്ട്..എന്തൊക്കെയാണെന്ന് അറിയേണ്ടേ..

അരിയിലുള്ള ചെള്ള് (Rice Weevil) വരുന്നത് ഒഴിവാക്കാനായ് വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചില വഴികള്‍ താഴെ പറയുന്നവയാണ്: ചെള്ളുകളെ കളയാന്‍ ചില എളുപ്പവഴികള്‍ വേപ്പില: അരി സൂക്ഷിക്കുന്ന പാത്രത്തില്‍ അല്പം ഉണങ്ങിയ വേപ്പിലകള്‍ ഇട്ടു വെക്കുന്നത് ചെള്ളുകളെ അകറ്റാന്‍ സഹായിക്കും. ഉണക്ക മുളക്: നാലോ അഞ്ചോ ഉണക്ക മുളക് അരി പാത്രത്തിന്റെ പല ഭാഗങ്ങളിലായി വെക്കുക. മുളകിന്റെ രൂക്ഷത ചെള്ളുകളെ അകറ്റി നിര്‍ത്തും. ഗ്രാമ്പൂ: ഗ്രാമ്പൂവിന്റെ മണം ചെള്ളുകളെ തുരത്താന്‍ വളരെ ഫലപ്രദമാണ്. ഒരുപിടി ഗ്രാമ്പൂ

അധ്യാപകരുടെ വിരമിക്കല്‍ ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സ്‌നേഹസമര്‍പ്പണം

പെരുമണ്ണ: കാലമെത്ര കടന്നുപോയാലും അറിവ് പകര്‍ന്നുനല്‍കിയ ഗുരുനാഥന്‍മാരോടുള്ള സ്‌നേഹം കുറയുന്നില്ലെന്ന് തെളിയിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സ്‌നേഹസമര്‍പ്പണം. എ.എം.എല്‍.പി സ്‌കൂള്‍ പെരുമണ്ണയിലെ 2007-15 കാലഘട്ടത്തിലെ വിദ്യാര്‍ത്ഥിയും സിഗ്‌നേച്ചര്‍ ഭിന്നശേഷി ശാക്തീകരണ വേദി (Signature Disability Empowerment Forum) സെക്രട്ടറിയുമായ അക്ഷയ് എം. ആണ് തന്റെ പ്രിയ അധ്യാപകരുടെ വിരമിക്കല്‍ ചടങ്ങില്‍ ഉപഹാരവുമായെത്തി സ്‌നേഹ സാന്നിധ്യമായത്. 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിദ്യാലയത്തിന്റെ പടികള്‍ ഇറങ്ങുന്ന ഉഷാകുമാരി ടീച്ചര്‍, ജയശ്രീ ടീച്ചര്‍ എന്നിവര്‍ക്കാണ് സിഗ്‌നേച്ചര്‍ ഭിന്നശേഷി ശാക്തീകരണ വേദിയുടെ

കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തും;പ്രകടന പത്രിക പുറത്തിറക്കി യു.ഡി.എഫ്

പ്രകടന പത്രിക പുറത്തിറക്കി യു.ഡി.എഫ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നല്‍കിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഇന ഗ്യാരണ്ടികള്‍ക്കൊപ്പമാണ് പത്രിക. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3,000 രൂപയായി ഉയര്‍ത്തല്‍, കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ സഹായം എന്നിവയാണ് പ്രകടന പത്രികയില്‍ പ്രധാനമായുള്ളത്. കേരളത്തിലെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പദ്ധതി നല്‍കുമെന്നും ചെറുകിട ബിസിനസുകള്‍ക്ക്

ക്ഷേമ പെന്‍ഷന്‍ 3000 ആയി ഉയര്‍ത്തും ,പവര്‍ കട്ടി ഇല്ലാത്ത കാലം തുടരും; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത, ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 3,000 രൂപയായി ഉയര്‍ത്തല്‍, പ്രാദേശിക തലത്തില്‍ ശരിയായ ആരോഗ്യ സംരക്ഷണവും സഹായ സംവിധാനങ്ങളും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന കാര്യങ്ങള്‍. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി. പട്ടികജാതി, മത്സ്യത്തൊഴിലാളി, അന്ത്യോദയ ഗുണഭോക്താക്കള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.വയോധികര്‍ക്കും കിടപ്പുരോഗികള്‍ക്കും മികച്ച പരിചരണം

റെയില്‍വേ ട്രാക്കില്‍ തലവെച്ചുകിടന്ന മന്‍സൂര്‍ അലിഖാനെതിരെ കേസെടുത്തു

ട്രിച്ചി: പ്രശസ്ത തമിഴ് നടനും ലാല്‍ഗുഡി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ മന്‍സൂര്‍ അലിഖാനെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇദേഹം കല്ലക്കുടി പഴങ്കനാഥം സ്റ്റേഷനിലെ റെയില്‍വേ ട്രാക്കില്‍ തലവെച്ച് കിടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി എം കരുണാനിധി 1953-ല്‍ കല്ലക്കുടിയില്‍ നടത്തിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പുനരാവിഷ്‌കാരമാണിതെന്നാണ് മന്‍സൂര്‍ അലിഖാന്‍ പറയുന്നത്. പൊലീസെത്തിയാണ് നടനെ ട്രാക്കില്‍ നിന്ന് മാറ്റിയത്. നടനെതിരെ പാളത്തില്‍ അതിക്രമിച്ചുകടന്ന് തടസ്സമുണ്ടാക്കിയതിനും അപമര്യാദയായി പെരുമാറിയതിനും കേസെടുത്തു.ഇന്ത്യ ജനനായക പുലികള്‍ കക്ഷി എന്ന

error: Content is protected !!
Scroll to Top