ക്ഷേമ പെന്‍ഷന്‍ 3000 ആയി ഉയര്‍ത്തും ,പവര്‍ കട്ടി ഇല്ലാത്ത കാലം തുടരും; എല്‍ഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

എല്‍ഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത, ക്ഷേമ പെന്‍ഷനുകള്‍ പ്രതിമാസം 3,000 രൂപയായി ഉയര്‍ത്തല്‍, പ്രാദേശിക തലത്തില്‍ ശരിയായ ആരോഗ്യ സംരക്ഷണവും സഹായ സംവിധാനങ്ങളും ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന കാര്യങ്ങള്‍.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 രൂപയായി ഉയര്‍ത്തി. പട്ടികജാതി, മത്സ്യത്തൊഴിലാളി, അന്ത്യോദയ ഗുണഭോക്താക്കള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കും.വയോധികര്‍ക്കും കിടപ്പുരോഗികള്‍ക്കും മികച്ച പരിചരണം എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

2026-27ല്‍ സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നല്‍കും, പവര്‍ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.

കൂടാതെ സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പുവരുത്തുമെന്നും ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നല്‍കും. സമ്പൂര്‍ണ്ണ മാലിന്യ സംസ്‌കരണം ഉറപ്പാക്കും. ടൂറിസം വളര്‍ച്ചയ്ക്ക് വിശദമായ പദ്ധതികളും തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കും. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍െക്കതിരെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടു കൂടി ക്രൈം മാപ്പിങ് നടത്തും. ആരോഗ്യ മേഖലയില്‍ മികച്ച ചികിത്സ ഉറപ്പാക്കും. കെ-ഫോണ്‍ വിപുലമാക്കും. കാലാവസ്ഥ വ്യതിയാനം നേരിടാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും എല്‍ഡിഎഫ് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു.

Share news
error: Content is protected !!
Scroll to Top