Latest News

നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ 36,32,210 വോട്ടര്‍മാര്‍;41962 പ്രവാസി വോട്ടര്‍മാര്‍;1,11,463 കന്നി വോട്ടര്‍മാര്‍

മലപ്പുറം:നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ആകെ 36,32,210 വോട്ടര്‍മാര്‍. ഇതില്‍ 18,19,198 പുരുഷന്‍മാരും 18,12,974 സ്ത്രീകളും 38 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് തിരൂര്‍ മണ്ഡലത്തിലാണ്. 2,55,441 പേര്‍. ഏറ്റവും കുറവ് വോട്ടര്‍മാരുള്ള മണ്ഡലം ഏറനാട് 1,99,556 ആണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ രണ്ടാമത് വണ്ടൂരും 2,47,184 മൂന്നാമത് കോട്ടക്കലു(2,43,01)മാണ്.  മണ്ഡലം, ആകെ വോട്ടര്‍മാരുടെ എണ്ണം, പുരുഷന്മാര്‍, സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍.  1. കൊണ്ടോട്ടി-2,29,370 (പുരുഷന്‍മാര്‍-116003, സ്ത്രീകള്‍-113366, ട്രാന്‍സ്ജെന്‍ഡര്‍-1).  2. ഏറനാട്-1,99,556 (പുരുഷന്‍മാര്‍-100486, സ്ത്രീകള്‍-99070).  […]

പെരിന്തല്‍മണ്ണയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രണം;പ്രതിഷേധവുമായി ഐഎംഎ

പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സിനി ജലീലിനെ ഒരു സംഘം ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തം. ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ എത്തിയ പര്‍ദ്ദ ധരിച്ച നാല് പേരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ സിനി ജലീല്‍ പെരിന്തല്‍മണ്ണയില്‍ ചികിത്സയിലാണ്.ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഡോക്ടറുടെ രണ്ട് സഹായികള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇത് ചികിത്സാ പിഴവ് ആണെന്ന് ആരോപിച്ച് ചിലര്‍

മുട്ടി കൊമ്പനെ മയക്കുവെടി വെച്ചു

ബത്തേരി:മുട്ടികൊമ്പന്‍ മിഷന്‍ മുട്ടി കൊമ്പനെ മയക്കുവെടി വെച്ചു.താത്തൂര്‍ സെക്ഷനില്‍ ഓനച്ചന്‍ കവലയില്‍ വെച്ചാണ് മയക്കുവെടി വെച്ചത്. ഇന്ന് പുലര്‍ച്ചെ മുതല്‍ വനം വകുപ്പ് ആനയെ നിരീക്ഷിച്ച് വരുകയായിരുന്നു. മിഷന്റെ പതിമൂന്നാം ദിവസമാണ് മയക്കു വെടി വെക്കാന്‍ സാധിച്ചത് മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

കോഴിക്കോട് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 18 കാരന് ഷോക്കേറ്റു

കോഴിക്കോട്: ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 18 കാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെനിന് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതുകയായിരുന്നു. ഈ സമയം സിനാന്‍ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു വെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. സാരമായി പൊള്ളലേറ്റ സിനാനെ ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിലും പിന്നീട്

പ്രസംഗിക്കുന്നതിനിടെ സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

പാലക്കാട്: പ്രസംഗിക്കുന്നതിനിടെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പുതൂര്‍ പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ പുതൂര്‍ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ ബാവലി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്(15), അദ്നാന്‍(17) എന്നിവരാണ് മരിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.കൊടുവള്ളിമസ്ജിദുള്‍ ഹസ്വ ഇശാ അത് സുന്ന ദര്‍സിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ദര്‍സില്‍ നിന്നും വിനോദയാത്രക്കായി വന്നതായിരുന്നു ഇവര്‍. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് തിരികെ പോകുന്നതിനിടയില്‍ ബാവലി മഖാം സന്ദര്‍ശിക്കുകയായിരുന്നു. അവിടെ നിന്നും സമീപത്തെ ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം

വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്- പ്രേക്ഷക ഹൃദയവും ബോക്‌സ് ഓഫീസും കീഴടക്കി ഈ ബ്രോസ്

നവാഗതനായ സവിന്‍ എസ് എ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ പ്രദര്‍ശനത്തിനെത്തി. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ചിത്രം വന്‍ അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. നവാഗതര്‍ അണി നിരക്കുന്ന ചിത്രത്തിന് ആദ്യ ദിവസം തന്നെ അഞ്ച് കോടിക്ക് മുകളിലാണ് ആഗോള കളക്ഷന്‍ കിട്ടിയിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍ നിര്‍ത്തി നവാഗത സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍

തിരൂരങ്ങാടി സ്വദേശി ചമ്രവട്ടം പുഴയില്‍ മുങ്ങിമരിച്ചു

ചമ്രവട്ടം : കക്ക വാരുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് തിരൂരങ്ങാടി സ്വദേശി മരിച്ചു. പതിനാറുങ്ങല്‍ വടക്കേ മമ്പുറം പളളിക്ക് സമീപം പാലത്ത് (പറങ്ങോടത്ത്) കുഞ്ഞീതു മകന്‍ അബ്ദുള്ള (48) ആണ് മരിച്ചത് . ചമ്രവട്ടം നെരിപ്പറമ്പ് പാലത്തിന് സമീപമുള്ള പമ്പ് ഹൗസിനടുത്ത് വെള്ളിയാഴ്ചയായിരുന്നു അപകടം. പുഴയില്‍ കക്ക വാരുന്നതിനായി ഇറങ്ങിയതായിരുന്നു അബ്ദുള്ള. ഒഴുക്കില്‍പ്പെട്ട ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മലബാറി ന്യൂസ്

error: Content is protected !!
Scroll to Top