വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സാരിയുമായി നടിയുടെ വീട്ടിലെത്തിയ യുവാവിനെതിരെ കേസെടുത്തു

കണ്ണൂർ: നടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാവിനെതിരെ പൊലീസ് പരാതി. ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. കയ്യിൽ കരുതിയ കല്യാണ പുടവ ഉയർത്തിക്കാട്ടി തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് നടിയുടെ വീട്ടുപടിക്കൽ എത്തിയത്.

ഭയന്നുപോയ നടിയും കുടുംബവും ഉടൻ തന്നെ വീടിനുള്ളിൽ കയറി വാതിലടച്ചു. തുടർന്ന് ഇവർ ഉടൻ തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

വിവാഹാഭ്യർത്ഥനയ്ക്ക് പുറമെ, കഴിഞ്ഞ ഡിസംബർ മാസം മുതൽ ഇയാൾ നടിയെ ഇൻസ്റ്റാഗ്രാമിലൂടെ നിരന്തരം പിന്തുടരുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. നടിയുടെയും കുടുംബത്തിന്റെയും പരാതിയിൽ കേസെടുത്ത പൊലീസ്, സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്ന് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top