
ബഹ്‌റൈനിലെ ആമസോൺ വെബ് സർവീസസ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ. അമേരിക്കയുടെയും ഇസ്രായേലിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് ഇറാൻ പ്രസ്താവിച്ചു. ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തിന്റെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം യുഎസ് രഹസ്യാന്വേഷണ ഏജൻസികൾക്കും സൈന്യത്തിനും വിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്നുവെന്നാണ് ഇറാന്റെ ആരോപണം.യുദ്ധത്തിലും ചാരവൃത്തിയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ ബഹുരാഷ്ട്ര ടെക് കമ്പനികളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
ഡ്രോണുകളോ മിസൈലുകളോ ഉപയോഗിച്ചാണോ അതോ സൈബർ ആക്രമണമാണോ നടന്നതെന്ന കാര്യത്തിൽ കൃത്യമായ സ്ഥിരീകരണം വന്നിട്ടില്ല. എങ്കിലും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായി ഇറാൻ അനുകൂല കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. ആക്രമണത്തെക്കുറിച്ചുള്ള വാർത്തകളോട് ബഹ്‌റൈൻ ഭരണകൂടമോ ആമസോൺ അധികൃതരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും മേഖലയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.
കഴിഞ്ഞ 34 ദിവസമായി തുടരുന്ന യുഎസ്-ഇറാൻ സംഘർഷം ഇപ്പോൾ മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ കൂടുതൽ കടുത്ത നടപടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണ
അതിനിടെ, യുഎസ് ആക്രമണത്തില്‍ ടെഹ്‌റാനില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നതായും ഇറാന്‍ സൈന്യം അറിയിച്ചു. നിര്‍മാണത്തിലിരുന്ന കറാജിലെ ബി1 പാലമാണ് തകര്‍ത്തത്. പശ്ചിമേഷ്യയിലെ ഏറ്റവും ഉയരമുള്ള പാലമായിരുന്നു ഇത്. ഇറാന്റെ ഏറ്റവും വലിയ പാലമാണ് തകർക്കപ്പെട്ടത് എന്ന് ട്രംപ് അവകാശപ്പെട്ടു.




