Latest News

ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 131 കോടി പാരിതോഷികം രൂപ പ്രഖ്യാപിച്ച് ബി സി സി ഐ

മുംബൈ:2026 ലെ ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിനുള്ള പാരിതോഷികം പ്രഖ്യാപിച്ച് ബി സി സി ഐ. 131 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അഹമദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ന്യൂസിന്‍ഡിനെ 96 റണ്‍സിന് മുട്ട്കുത്തിച്ചായിരുന്നു ഇന്ത്യയുടെ വിജയനേട്ടം. ജേതാക്കള്‍ക്ക് ഐ സി സി നല്‍കുന്ന സമ്മാനത്തുകയേക്കാള്‍ അഞ്ചിരട്ടി സമ്മാനത്തുകയായി വരും ബി സി സി ഐയുടേതി. മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇന്ത്യയ്ക്ക് ലഭിച്ചത്. രണ്ടാം […]

ഇതും ഇന്ത്യയില്‍ ആദ്യം: ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്തി തിരുവനന്തപുരം ജനറല്‍ ആശുപത്രി. അതില്‍ തന്നെ അതീവ വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യയും ഉപയോഗിക്കുന്ന ലമെല്ലാര്‍ കേരടോപ്ലാസ്റ്റി അഥവാ കോര്‍ണിയ മുഴുവനായി മാറ്റാതെ കേട് വന്ന പാളികള്‍ മാത്രമായി മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയയും (DSEK) അവിടെ വിജയകരമായി നടത്തിയിരിക്കുന്നു. അഭിമാനകരമായ നേട്ടം കൈവരിച്ച ജനറല്‍ ആശുപത്രിയിലെ മുഴുവന്‍ ടീം അംഗങ്ങളേയും

സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 14,885 രൂപയായി. ഒരുപവന്‍ സ്വര്‍ണത്തിന് 520 രൂപ വര്‍ധിച്ച് 1,19,080 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കുറഞ്ഞ സ്വര്‍ണവില വീണ്ടും വര്‍ധിക്കുന്നത് ആഭരണ പ്രേമികളെ നിരാശരാക്കിയിരിക്കുകയാണ്. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

ഈത്തപ്പഴം കാരറ്റ് പോള…റമദാന്‍ സ്‌പെഷ്യല്‍

ഈത്തപ്പഴവും കാരറ്റും ചേർത്തുള്ള പോള വളരെ രുചികരവും പോഷകഗുണമുള്ളതുമായ ഒരു വിഭവമാണ്. ഇത് തയ്യാറാക്കുന്ന രീതി താഴെ നൽകുന്നു: ആവശ്യമായ സാധനങ്ങൾ തയ്യാറാക്കുന്ന വിധം നന്നായി തണുത്ത ശേഷം മുറിച്ചു ഉപയോഗിക്കാം. മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

കോഴിക്കോടിന്റെ കാഴ്ചകള്‍ കാണാന്‍ ഇനി കെ.എസ്.ആര്‍.ടി.സി ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസ്

കോഴിക്കോട് :പൊതുജനങ്ങള്‍ക്ക് കോഴിക്കോട് നഗരത്തിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കെ.എസ്.ആര്‍.ടി.സിയുടെ ഓപണ്‍ ഡബിള്‍ ഡക്കര്‍ ബസൊരുങ്ങി. കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍വീസിന്റെ ലക്ഷ്യം. എല്ലാ ദിവസവും വൈകീട്ട് മൂന്നു മണിയോടെ തുടങ്ങി രാത്രി പത്തര വരെ സര്‍വീസുണ്ടാകും. ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി

ലാബ് ടെക്നീഷ്യന്‍ ഒഴിവ്

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 12 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടക്കും. പ്ലസ്ടു സയന്‍സ്, എം.എല്‍.ടി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും പാരാമെഡിക്കല്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്  തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം  കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍-0483 2764056.

കെയര്‍ ടേക്കര്‍ ഒഴിവ്

വേങ്ങര ഗ്രാമ പഞ്ചായത്തിലെ എം.സി.എഫിലേക്ക് കെയര്‍ടേക്കര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 16ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ബി.എസ്.ഡബ്ലിയു/എം.എസ്.ഡബ്ലിയു യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പര്യമുള്ളവര്‍ അഭിമുഖത്തിനെത്തണം. ഫോണ്‍-0494 2450226.

സാദിഖ് മെമ്മോറിയല്‍ കോളേജ് മാഗസിന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ്2025-26 യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘സാദിഖ് മെമ്മോറിയല്‍ കോളേജ് മാഗസിന്‍ അവാര്‍ഡ്’ പ്രഖ്യാപനവും അനുസ്മരണ ചടങ്ങും നടന്നു. ക്യാമ്പസ് സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡിനായി കേരളത്തിലെ പ്രമുഖ കലാലയങ്ങളില്‍ നിന്നുള്ള 10 മാഗസിനുകളാണ് അവസാന റൗണ്ടില്‍ മാറ്റുരച്ചത്. പി.എസ്.എം.ഒ കോളേജ് മാനേജര്‍ അബ്ദുറഹ്മാന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അഹമദ് നിഹാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരൂരങ്ങാടി എം.എല്‍.എ കെ.പി.എ മജീദ് മുഖ്യാതിഥിയായി പങ്കെടുക്കുകയും അവാര്‍ഡ് പ്രഖ്യാപനം നടത്തുകയും ചെയ്തു.

error: Content is protected !!
Scroll to Top