ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് 131 കോടി പാരിതോഷികം രൂപ പ്രഖ്യാപിച്ച് ബി സി സി ഐ

മുംബൈ:2026 ലെ ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിനുള്ള പാരിതോഷികം പ്രഖ്യാപിച്ച് ബി സി സി ഐ. 131 കോടി രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. അഹമദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ന്യൂസിന്‍ഡിനെ 96 റണ്‍സിന് മുട്ട്കുത്തിച്ചായിരുന്നു ഇന്ത്യയുടെ വിജയനേട്ടം.

ജേതാക്കള്‍ക്ക് ഐ സി സി നല്‍കുന്ന സമ്മാനത്തുകയേക്കാള്‍ അഞ്ചിരട്ടി സമ്മാനത്തുകയായി വരും ബി സി സി ഐയുടേതി. മൂന്ന് മില്യണ്‍ ഡോളര്‍(ഏകദേശം 27.48 കോടി രൂപ) ആണ് സമ്മാനത്തുകയായി ഇന്ത്യയ്ക്ക് ലഭിച്ചത്.

രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡ് ടീമിന് 1.6 മില്യണ്‍ ഡോളര്‍ (ഏകദേശം 14.65 കോടി രൂപ) സമ്മാനത്തുകയായി ലഭിച്ചു.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിച്ച ടൂര്‍ണമെന്റിലെ മികച്ച സ്പോണ്‍സര്‍ഷിപ്പ് വരുമാനമാണ് സമ്മാനത്തുക ഇത്രയധികം ഉയരാന്‍ കാരണമായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top