crime

ആഡംബര കാറില്‍ ഹാഷിഷ് ഓയിലും എം.ഡി.എം.എ യുമായി രണ്ട്  യുവാക്കള്‍ തിരൂരില്‍ പിടിയില്‍

തിരൂര്‍;  ഇതരസംസ്ഥാനങ്ങളില്‍ നിന്നും എം.ഡി.എം.എ, ഹാഷിഷ് ഓയില്‍ കഞ്ചാവ് എന്നിവ വന്‍തോതില്‍ തീരപ്രദേശങ്ങളിലെത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ രണ്ട് പേരെ തിരൂര്‍ പോലീസ് പിടികൂടി. പറവണ്ണ സ്വദേശികളായ പള്ളിമാന്റെ പുരക്കല്‍ സാഹിര്‍ (24), ചേക്കാമഠത്തില്‍ തൗഫീഖ്(27) എന്നിവരെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ പറവണ്ണയില്‍ വെച്ച് ആഡംബര കാറുമായി പോലീസ് പിടികൂടിയത്. ഹാഷിഷ് ഓയില്‍ കാറിലിരുന്ന് ഉപയോഗിക്കവെയാണ് പ്രതികള്‍ പിടിയിലായത്. തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ എസ്.ഐ ജലീല്‍ കറുത്തെടത്ത്, ഗ്രേഡ് എസ്.ഐ മണികണ്ഠന്‍ സിവില്‍

കുട്ടികകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം: നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

തൃശ്ശൂര്‍ നഗരത്തിലെ പാര്‍ക്കില്‍വെച്ച് കുട്ടികകള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് മലയാള സിനമാനടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍ . രണ്ട് ദിവസം മുന്‍പ് തൃശ്ശൂര്‍ എസ്എന്‍ പാര്‍ക്കില്‍വെച്ച് നടന്ന സംഭവത്തിലാണ് അറസ്റ്റ്. തൃശ്ശൂര്‍ വെസ്റ്റ് പോലീസ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട് വെച്ചും സമാനമായ രീതിയില്‍ ശ്രീജിത്തിനെതിരെ കേസെടുത്തിരുന്നു. വീട്ടില്‍ വെച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്.

error: Content is protected !!
Scroll to Top