തൃശ്ശൂര്‍: കുന്നംകുളത്ത് യുവതിയെ കാറില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമം. കാറില്‍ നിന്ന് വീണ് പരിക്കേറ്റ ചെറായി സ്വദേശി പ്രതീക്ഷയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതീക്ഷയെ കാറില്‍ നിന്ന് തള്ളിയിടാന്‍ ശ്രമിച്ച സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ കാവീട് സ്വദേശി അര്‍ഷാദിനെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്. ഇയാളാണ് അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത്. യുവതിയെ ഇയാള്‍ കാറില്‍ നിന്ന് തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇരുവരും നേരത്തെ മുതല്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ അര്‍ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുന്നംകുളം എസിപി ടി.എസ് സനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.




