കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ജോണ്‍ മത്തായി സെന്ററില്‍ പുതിയ ഹോസ്റ്റല്‍ തുറന്നു
ജോണ്‍ മത്തായി സെന്ററില്‍ പുതിയ ഹോസ്റ്റല്‍ തുറന്നു കാലിക്കറ്റ് സര്‍വകലാശാലയുടെ തൃശ്ശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററില്‍ പുതിയ പുരുഷഹോസ്റ്റല്‍ കെട്ടിടം മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് രണ്ട് കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്. മൂന്ന് പേര്‍ക്ക് വീതം താമസിക്കാവുന്ന ഒമ്പത് മുറികളടങ്ങുന്ന താഴത്തെ നില 940 ച.മീ. വിസ്തീര്‍ണമുള്ളതാണ്. അടുക്കള, മെസ്സ് ഹാള്‍, വാര്‍ഡനുള്ള മുറി, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകം ശുചിമുറി തുടങ്ങിയവയുമുണ്ട്. ചടങ്ങില്‍ […]



