
യാത്രയയപ്പ് നൽകി
ഈ മാസം സേവനത്തിൽ നിന്ന് വിരമിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ജീവനക്കാർക്ക് സ്റ്റാഫ് വെൽഫെയർ ഫണ്ടിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സെക്ഷൻ ഓഫിസർമാരായ എ. ലക്ഷ്മണൻ, ഷീലാ പോൾ എന്നിവരാണ് വിരമിക്കുന്നത് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് ഉപഹാരം നൽകി. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് അധ്യക്ഷത വഹിച്ചു. പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ്‌വിൻ സാംരാജ് ഫിനാൻസ് ഓഫീസർ എൻ.എ. അബ്ദുൾ റഷീദ്, വെൽഫെയർ ഫണ്ട് ഭാരവാഹികളായ പി. നിഷ, കെ.പി. പ്രമോദ്, സംഘടനാ പ്രതിനിധികളായ വി.എസ്. നിഖിൽ, കെ. സുനിൽ കുമാർ, ടി.എം. നിഷാന്ത് തുടങ്ങിയവർ സംസാരിച്ചു.
പരീക്ഷ
സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ കംബൈൻഡ് ഒന്ന് & രണ്ട് സെമസ്റ്റർ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2023 സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 18-ന് തുടങ്ങും.
ഒന്നാം സെമസ്റ്റർ രണ്ട് വർഷ ബി.പി എഡ്. (2021 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 18-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പരീക്ഷാ ഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ എം.എസ് സി. ബയോടെക്നോളജി ഡിസംബർ 2023 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.




