തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം ഗ്രീന്‍ ഗ്രാഫീന്‍ ലബോറട്ടറിയില്‍ (ജി.ജി.എല്‍.) വികസിപ്പിച്ചെടുത്ത സൂപ്പര്‍ കപ്പാസിറ്റര്‍ ടെക്നോളജി ദേശീയ ശാസ്ത്രദിനത്തില്‍ കോഴിക്കോട് ആസ്ഥാനമായുള്ളഇലക്ട്രിവോര്‍ കമ്പനിക്ക് കൈമാറി. ചടങ്ങില്‍ ഗവേഷക സംഘത്തെ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിനന്ദിച്ചു. ഗവേഷണനേട്ടങ്ങള്‍ സമൂഹത്തിന് ഉപകാരപ്രദമാകുന്ന തരത്തില്‍ വാണിജ്യപരമായിഎത്തിക്കുമ്പോഴാണ് ശാസ്ത്രം വിജയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാങ്കേതിക വിദ്യാവികസനത്തിനുള്ള ധാരണയനുസരിച്ച് സര്‍വകലാശാലയിലെ ഗ്രാഫീന്‍ ലാബില്‍കുറേനാളായി ഇതിനുള്ള ഗവേഷണം തുടരുന്നുണ്ട്. രസതന്ത്രവിഭാഗം പ്രൊഫസര്‍ ഡോ. ബിനിതയുടെനേതൃത്വത്തില്‍ കെ.എസ്. സുവര്‍ണ, വി.പി. ഹരിത, എ.പി. ചാന്ദ്നി, വി.സി. സുചിത്ര, എസ്. സുമിഷ, പി. ദിവ്യഎന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് ഇതില്‍ പ്രവര്‍ത്തിച്ചത്. പരിസ്ഥിതി സൗഹൃദമായി ഗ്രാഫൈറ്റില്‍ നിന്ന്കുറഞ്ഞ ചെലവില്‍ ഉത്പാദിപ്പിച്ച ഗ്രാഫീനും അതിന്റെ വിവിധ നാനോ കോമ്പോസിറ്റുകളും സൂപ്പര്‍ കപ്പാസിറ്റര്‍നിര്‍മ്മാണത്തിന് ഉപയോഗിക്കുകയായിരുന്നു.
രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, പഠനവകുപ്പ് മേധാവി ഡോ. രാജീവ് മേനോന്‍, ഇലക്ട്രിവോര്‍ കമ്പനി സി.ഇ.ഒ. സി.എം. അരുണ്‍, സ്‌പെയിനിലെ കര്‍താജന ടെക്‌നിക്കല്‍ സര്‍വകലാശാലയിലെ പ്രൊഫ. ടോര്‍ബിയോ ഫെര്‍ണാണ്ടസ് ഒട്ടേരോ, ഡോ. എ.ഐ. യഹ്‌യ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




