മലപ്പുറം:പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 2.210ഗ്രാം മേത്താംഫിറ്റാമിനും 3 കിലോ ഗ്രാം കഞ്ചാവുംപിടിച്ചെടുത്തു. എക്സൈസ് കമ്മീഷണർ ഉത്തര മേഖല സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ ഷിജുമോൻനൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊന്നാനി സർക്കിൾ ഉദ്യോഗസ്ഥരുമായി സംയുക്തമായി നടത്തിയപരിശോധനയിലാണ് 2.210 gm മെത്തംഫിറ്റമിനു 3 കിലോ കഞ്ചാവു മായി രണ്ട് പേരെ പൊന്നാനി എക്സൈസ്സർക്കിൾ ഇൻസ്‌പെക്ടർ എസ് ജി അരവിന്ദ് അറസ്റ്റ് ചെയ്തത്. പൊന്നാനി ആലങ്കോട് വില്ലേജിൽ കാളാച്ചാൽ കരോട്ടു പറമ്പിൽ മുഹമ്മദ് ഷഹീർ (20), പൊന്നാനി ആല ങ്കോട് വില്ലേജിൽ കാളാച്ചാൽ പൊന്നച്ചന്റെ വളപ്പിൽഅബ്ദുൽ സുൽത്താൻ (21) എന്നിവരാണ് പിടിക്കപ്പെട്ടത് .
മലപ്പുറം പാലക്കാട്, തൃശൂർ ജില്ലകളിൽ മെത്തംഫിറ്റാമിൻ, കഞ്ചാവും മൊത്തവിൽപ്പന നടത്തുന്ന സംഘത്തിലെപ്രധാനികളാണ് പിടിയിലായത്. ഇവരുടെ കഞ്ചാവ് കടത്തി കൊണ്ടു വരുന്ന സ്കൂട്ടറും പിടിച്ചെടുത്തു. എക്സൈസ് കമ്മിഷണർ ഉത്തര മേഖല സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ ഷിജു മോൻ ടി, അസിസ്റ്റന്റ്എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) സി, മുരുകൻ, പ്രിവെൻറ്റീവ് ഓഫീസർ (ഗ്രേഡ് )ബാബു എൽ,പ്രമോദ്.പി. പി ,ഗിരീഷ്. ടി സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് ഇ, സച്ചിൻ ദാസ്,ഡ്രൈവർ പ്രമോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




