Section

malabari-logo-mobile

ചാലിയാർ പുഴയോരം സൗന്ദര്യവത്കരിക്കുന്നതിനായി ഒരു കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി

HIGHLIGHTS : 1 Crore 17 Lakh administrative permission for beautification of Chaliyar Riverside

ഫറോക്ക് പഴയ പാലത്തിന് സമീപം ചാലിയാർ പുഴയോരം സൗന്ദര്യവത്കരിക്കുന്നതിനായി ഒരു കോടി 17 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. പഴയപാലം ദീപാലംകൃതമാക്കുകയും സമീപത്തെ പാർക്ക് നവീകരിക്കുകയും ചെയ്തതോടുകൂടി സന്ദർശകരുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യം കൂടി പരിഗണിച്ചാണ് ചാലിയാർ പുഴയോരത്ത് കൂടി സൗകര്യം ഒരുക്കുന്നതിനായി തുക അനുവദിച്ചത്.

ചാലിയാർ പുഴയുടേയും ദീപാലംകൃത പാലത്തിൻ്റെയും സൗന്ദര്യം ആസ്വദിക്കുന്നതിനും ഇത് സൗകര്യപ്രദമാകും. റോഡ്, ഡ്രെയിനേജ്, ഇൻറർലോക്ക്, ലൈറ്റ് തുടങ്ങിയവ ഈ പദ്ധതിയിൽ ഉൾപ്പെടും.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!