Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; നല്‍കേണ്ടത് കാലത്തിനാവശ്യമായ വിദ്യാഭ്യാസം-മന്ത്രി വി. അബ്ദുറഹ്‌മാന്‍

HIGHLIGHTS : Calicut University News; What should be given is the education required by the times-Minister V. Abdurrahman

നല്‍കേണ്ടത് കാലത്തിനാവശ്യമായ വിദ്യാഭ്യാസം: മന്ത്രി വി. അബ്ദുറഹ്‌മാന്‍

പുതിയ കാലത്ത് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് അധ്യാപകര്‍ക്ക് കഴിയണമെന്നും അതിനാവശ്യമായ ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. എയ്ഡഡ് അറബിക് കോളേജുകളിലെ പ്രിന്‍സിപ്പല്‍ കണ്‍സോര്‍ഷ്യം, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ എന്നിവ കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവകുപ്പുമായി സഹകരിച്ച് നടത്തിയ ഏകദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൈമറി തലത്തില്‍ തുടങ്ങിയ വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണം ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തി നില്‍ക്കുകയാണ്. ഗുണനിലവാരമുള്ള വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകുമ്പോള്‍ വിദ്യാര്‍ഥികള്‍ മികച്ച സ്ഥാപനങ്ങള്‍ തേടിയെത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗംങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, ഡോ. ടി. വസുമതി, അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ആന്റ് മാനേജേഴ്‌സ് പ്രസിഡന്റ് ടി.പി. അബ്ദുള്ളക്കോയ മദനി, ഡോ. സയ്യിദ് മുഹമ്മദ് ഷാക്കിര്‍, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. എ.ഐ. അബ്ദുള്‍ മജീദ്, ഡോ. ടി. മുഹമ്മദ് സലീം, ഡോ. ടി.എ. അബ്ദുള്‍ മജീദ്, പ്രൊഫ. ആരിഫ് സെയ്ന്‍, ഡോ. റഷീദ് അഹമ്മദ്, പ്രൊഫ. ശഹദ് ബിന്‍ അലി, മുഹമ്മദ് ബാകൂത്ത്, ഡോ. അബ്ദുള്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു.

sameeksha-malabarinews

ഫാബ്രിക്-ഗ്ലാസ് പെയിന്റിംഗ് പരിശീലനം തുടങ്ങി

കാലിക്കറ്റ് സർവകലാശാലാ ലൈഫ് ലോങ്ങ് ലേണിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി ചേമഞ്ചേരി പൂക്കാട് കലാലയത്തിൽ വെച്ചു സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ സൗജന്യ തൊഴിൽ പരിശീലന പരിപാടിക്ക് തുടക്കമായി. പൂക്കോട് കലാലയത്തിൽ തുടങ്ങിയ പരിപാടി സിണ്ടിക്കേറ് അംഗം അഡ്വ. എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡന്റ് യു.കെ. രാഘവൻ അധ്യക്ഷത വഹിച്ചു. ലൈഫ് ലോങ്ങ് ലേണിംഗ് വകുപ്പ് മേധാവി ഡോ. ഇ. പുഷ്പലത മുഖ്യാതിഥിയായ യോഗത്തിൽ സെക്ഷൻ ഓഫീസർ കെ.കെ. സുനിൽ കുമാർ, കലാലയം സെക്രട്ടറി രാധകൃഷ്ണൻ, വനിതാ വേദി കൺവീനർ സന്ധ്യ, ഫാബ്രിക്-ഗ്ലാസ് പെയിന്റിംഗ് പരിശീലക രമ എന്നിവർ സംസാരിച്ചു.

കോൺടാക്ട് ക്ലാസ്

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ നാലാം സെമസ്റ്റർ ബി.എ. അഫസൽ-ഉൽ-ഉലമ, ബി.എ. ഫിലോസഫി (CBCSS – 2022 പ്രവേശനം) വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസുകൾ മാർച്ച് 18-ന് വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ തുടങ്ങും. വിദ്യാർഥികൾ ഐ.ഡി. കാർഡ് സഹിതം ഹാജരാകേണ്ടതാണ്. സമയക്രമം വെബ്‌സൈറ്റിൽ. ഫോൺ:- 0494 – 2400288, 2407356.

പരീക്ഷാ അപേക്ഷാ

എം.സി.എ. (ലാറ്ററൽ എൻട്രി – 2019 പ്രവേശനം) ഒന്നാം സെമസ്റ്റർ ഏപ്രിൽ 2023, രണ്ടാം സെമസ്റ്റർ ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 13 വരെയും 180/- രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് മാർച്ച് 1 മുതൽ ലഭ്യമാകും.

നാലാം സെമസ്റ്റർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.കോം. എൽ.എൽ.ബി. ഹോണേഴ്‌സ് (2020 പ്രവേശനം) മാർച്ച് 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 13 വരെയും 180/- രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം.ലിങ്ക് മാർച്ച് 1 മുതൽ ലഭ്യമാകും.

പരീക്ഷ

സർവകലാശാലാ പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എ. സോഷ്യോളജി (CCSS – PG 2020 & 2021 പ്രവേശനം) SGU3C09 – Schools of Sociological Theory -II പേപ്പർ നവംബർ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷ മാർച്ച് നാലിന്  ഉച്ചക്ക് 1.30 നടത്തും.

അഞ്ചാം സെമസ്റ്റർ മൂന്ന് വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളും മാർച്ച് 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

ഒൻപതാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2019 പ്രവേശനം) നവംബർ 2023 റഗുലർ പരീക്ഷകളും (2016 മുതൽ 2018 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളും മാർച്ച് 13-ന് തുടങ്ങും.

പുനർമൂല്യനിർണയ ഫലം

എസ്.ഡി.ഇ. അവസാന വർഷ എം.എ. സോഷ്യോളജി ഏപ്രിൽ 2022 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എസ്.ഡബ്ല്യൂ. / ബി.വി.സി. / ബി.എഫ്.ടി. / എ.എഫ്.യു. നവംബർ 2023 CBCSS (2019 മുതൽ 2021 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും CUCBCSS – UG (2018 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെയും പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!