കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പുസ്തക പ്രകാശനം
പുസ്തക പ്രകാശനം കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയും മരക്കൂട്ടം സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം 20-ന് വൈകീട്ട് 3.30-ന് സി.എച്ച്.എം.കെ. ലൈബ്രറി ഹാളില്‍ നടക്കും. റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ ചെറുകഥകള്‍ ‘മൂന്നു സ്ത്രീകഥകള്‍’ എന്ന പേരില്‍ ഡോ. ശരത് മണ്ണൂര്‍ പരിഭാഷപ്പെടുത്തിയതാണ് പുസ്തകം. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ പ്രകാശനം ചെയ്യും. സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് പുസ്തകം ഏറ്റുവാങ്ങും. പുനഃപ്രവേശന […]



