Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; കൃത്രിമ മസിലുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഇലക്ട്രോ കെമിക്കല്‍ സയന്‍സ് ശില്‍പശാല

HIGHLIGHTS : Calicut University News; Electrochemical Science Workshop for Research on Artificial Muscles

കൃത്രിമ മസിലുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഇലക്ട്രോ കെമിക്കല്‍ സയന്‍സ് ശില്‍പശാല

കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കീം ഫോര്‍ പ്രമോഷന്‍ അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് കൊളാബറേഷന്‍ (സ്പാര്‍ക്) പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ദ്വിദിന ശില്പശാല. ‘ ഇലക്ട്രോ കെമിക്കല്‍ സയന്‍സ് ആന്‍ഡ് ആന്‍ഡ് ടെക്നോളജി ‘ വിഷയത്തില്‍ കെമിസ്ട്രി പഠനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ 19, 20 തീയതികളില്‍ ആര്യഭട്ട ഹാളിലാണ് പരിപാടി. സ്പെയിനിലെ കാര്‍താഹന ടെക്നിക്കല്‍ സര്‍വകലാശാലയിലെ പ്രൊഫ. ടൊറിബിയോ ഫെര്‍ണാണ്ടസ് ഒട്ടേരോ, സ്വീഡനിലെ ലിന്‍ഷോപ്പിന്‍ സര്‍വകലാശാലയിലെ പ്രൊഫ. എഡ്വിന്‍ ജാഗര്‍, ഗവേഷകനായ ഹോസെ ഗബ്രിയേല്‍ മാര്‍ട്ടിനസ് എന്നിവര്‍ സ്പാര്‍ക് പദ്ധതിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലയിലുണ്ട്. കണ്ടക്ടിങ് പോളിമര്‍ അടിസ്ഥാനമാക്കി കൃത്രിമ മസിലുകളുടെ പ്രവര്‍ത്തനം (ബയോമിമെറ്റിക് സെന്‍സിങ് ആര്‍ട്ടിഫിഷ്യല്‍ മസില്‍സ് ബേസ്ഡ് ഓണ്‍ കണ്ടക്ടിങ് പോളിമര്‍) സംബന്ധിച്ചുള്ള ഗവേഷണ സഹകരണത്തിനാണ് ഇവരെത്തിയിരിക്കുന്നത്. പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ കൂടിയായ പ്രൊഫസര്‍ ഡോ. എ.ഐ. യഹ്യയുടെ ഗവേഷണ വിദ്യാര്‍ഥികളായ ലിജന്‍ രാജന്‍, ശിവകൃഷ്ണ പ്രകാശ് എന്നിവര്‍ ലിന്‍ഷോപ്പിന്‍ സര്‍വകലാശാല സന്ദര്‍ശിച്ച് പഠനം നടത്തും. ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ ഇവര്‍ക്ക് സ്വീഡനില്‍ തുടരാനാകും. തൃശ്ശൂരിലെ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്സ് ടെക്നോളജിയിലെ (സിമെറ്റ്) പ്രൊഫസര്‍ ഡോ. എ. സീമയാണ് പദ്ധതിയുടെ സഹ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍.

sameeksha-malabarinews

ഡോ. കെ. സി. വിജയകുമാര്‍ എന്‍ഡോവ്‌മെന്റ് ആദിത് ബി. നായര്‍ക്ക്

കാലിക്കറ്റ് സര്‍വകലാശാലാ കോമെഴ്സ് ആന്റ് മാനേജ്മന്റ് സ്റ്റഡീസ് വകുപ്പില്‍ എം.കോം. 2023 ബാച്ചില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ആദിത് ബി. നായര്‍ക്ക് ‘ഡോ. കെ. സി. വിജയകുമാര്‍ എന്‍ഡോവ്‌മെന്റ്’ സമ്മാനിച്ചു. ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് എന്‍ഡോവ്‌മെന്റ്. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ഥിയെ അനുമോദിച്ചത്. കോമേഴ്സ് ആന്റ് മാനേജ്മന്റ് സ്റ്റഡീസ് പഠന വകുപ്പില്‍ 32 വര്‍ഷത്തോളം സേവനം അനുഷ്ഠിക്കുകയും ഏഴ് വര്‍ഷം വകുപ്പ് മേധാവിയായി തുടരുകയും ചെയ്ത ഡോ. കെ. സി. വിജയകുമാറിന്റെ അക്കാദമിക രംഗത്തെ സമഗ്ര സംഭാവനയെ ആദരിക്കുന്നതിനായാണ് ഈ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. സി.എച്ച്. ശ്രീഷ, ഡോ. പി. നടാഷ, ഡോ. അപര്‍ണ സജീവ്, ഹരികുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രൊഫ. എം.എം. ഗനി അവാര്‍ഡ്: മാര്‍ച്ച് 31 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്‍മെന്റ് / എയ്ഡഡ് / എയ്ഡഡ് ഓട്ടോണോമസ് കോളേജുകളിലെ മികച്ച അധ്യാപകര്‍ക്ക് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രൊഫസര്‍ എം.എം. ഗനി അവാര്‍ഡിന്റെ 2022 – 23 അക്കാദമിക വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്ന അവസാന തീയതി മാര്‍ച്ച് 31 വരെ നീട്ടി. 10 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന സേവനമുള്ളവര്‍ക്ക് നേരിട്ടോ പ്രിന്‍സിപ്പല്‍ / കോളേജ് അഡ്മിന്‍ മുഖേനയോ സെന്‍ട്രലൈസ്ഡ് കോളേജ് പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സംശയങ്ങള്‍ക്ക് ghaniaward@uoc.ac.in എന്ന ഇ-മെയിലിലോ 0494-2407154 / 2407138 എന്ന നമ്പറുകളിലോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

മൂല്യനിര്‍ണയ ക്യാമ്പ്

മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (ഫുള്‍ടൈം & പാര്‍ട്ട്‌ടൈം – CUCSS – 2019 പ്രവേശനം മുതല്‍) ജനുവരി 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഏപ്രില്‍ എട്ട് മുതല്‍ 16 വരെയുള്ള ദിവസങ്ങളിലും ഒന്ന് മൂന്ന് സെമസ്റ്റര്‍ എം.ബി.എ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ് & എം.ബി.എ. ഹെല്‍ത് കെയര്‍ മാനേജ്മന്റ് (CUCSS – 2019 പ്രവേശനം മുതല്‍) ജനുവരി 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ രണ്ട് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളിലും നടത്തും. യോഗ്യരായ / നിയോഗിക്കപ്പെട്ട മുഴുവന്‍ അധ്യാപകരും (ഗസ്റ്റ് അധ്യാപകര്‍ ഉള്‍പ്പെടെ) ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. ക്യാമ്പിന്റെ വിവരങ്ങള്‍ അറിയുന്നതിനായി അധ്യാപകര്‍ അതത് ക്യാമ്പ് ചെയര്‍മാന്മാരുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ വിവിധ ബി.വോക്. (CBCSS-V-UG 2023 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ രണ്ട് വരെയും 180/- രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് 21 മുതല്‍ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2021 & 2022 പ്രവേശനം) എം.എ. പൊളിറ്റിക്‌സ് & ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം.എ. ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2023 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 23 വരെയും 180/- രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം. ലിങ്ക് 19 മുതല്‍ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2023 പ്രവേശനം മാത്രം) എം.എ. പൊളിറ്റിക്‌സ് & ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, എം.എ. ഇംഗ്ലീഷ് & മീഡിയ സ്റ്റഡീസ്, എം.എ. മലയാളം, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി, എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ അഞ്ച് വരെയും 180/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതല്‍ ലഭ്യമാകും.

സര്‍വകലാശാലാ പഠന വകുപ്പുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. (CCSS 2021 പ്രവേശനം) എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്‌സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ-സയന്‍സ് നവംബര്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ അഞ്ച് വരെയും 180/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതല്‍ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2020 പ്രവേശനം മാത്രം) എം.എ. സോഷ്യോളജി, എം.എസ് സി. ബോട്ടണി വിത് കമ്പ്യൂട്ടേഷണല്‍ ബയോളജി, എം.എസ് സി. സൈക്കോളജി ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ അഞ്ച് വരെയും 180/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 22 മുതല്‍ ലഭ്യമാകും.

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് ടെക്‌നോളജി (ഫുഡ് പ്രോസസ്സിംഗ് ആന്റ് സേഫ്റ്റി മാനേജ്മന്റ്) (2022 പ്രവേശനം) ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ പുതുക്കിയ തീയതി പ്രകാരം 21-ന് തുടങ്ങും. കേന്ദ്രം:- എസ്.എന്‍. കോളേജ്, നാട്ടിക.

ആറാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ ഏപ്രില്‍ 2024 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 20-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പരീക്ഷ

എസ്.ഡി.ഇ. / പ്രൈവറ്റ് രജിസ്ട്രേഷന്‍ ആറാം സെമസ്റ്റര്‍ ബി.എ. / ബി.കോം. / ബി.ബി.എ. / ബി.എസ് സി. / ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ (2018 മുതല്‍ 2021 വരെ പ്രവേശനം) / ബി.എ. മള്‍ട്ടിമീഡിയ (2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം ഏപ്രില്‍ ഒന്നിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍ വിവിധ ബി.വോക്. (CBCSS-V-UG 2018 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമം പ്രകാരം ഏപ്രില്‍ ഒന്നിന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. (CBCSS 2021 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റര്‍ ബി.എച്ച്.എം. ഏപ്രില്‍ 2023 റഗുലര്‍ (2020 പ്രവേശനം) / സപ്ലിമെന്ററി (2018 & 2019 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ രണ്ട് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഏപ്രില്‍ 2023 (2019 മുതല്‍ 2022 വരെ പ്രവേശനം) റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകളുടെയും നവംബര്‍ 2023 (2017 & 2018 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ നാല് വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്ന് രണ്ട് സെമസ്റ്റര്‍ ബി.എഡ്. (വണ്‍ ടൈം) ഏപ്രില്‍ 2022 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റര്‍ ബി.എഡ്. (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, ID), ഒന്ന് മൂന്ന് സെമസ്റ്റര്‍ ബി.എഡ്. (സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍, HI) നവംബര്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!