Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; പുസ്തക പ്രകാശനം

HIGHLIGHTS : പുസ്തക പ്രകാശനം കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയും മരക്കൂട്ടം സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം 20-ന...

പുസ്തക പ്രകാശനം

കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച്.എം.കെ. ലൈബ്രറിയും മരക്കൂട്ടം സൗഹൃദ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനം 20-ന് വൈകീട്ട് 3.30-ന് സി.എച്ച്.എം.കെ. ലൈബ്രറി ഹാളില്‍ നടക്കും. റഷ്യന്‍ സാഹിത്യകാരനായ ആന്റണ്‍ ചെക്കോവിന്റെ ചെറുകഥകള്‍ ‘മൂന്നു സ്ത്രീകഥകള്‍’ എന്ന പേരില്‍ ഡോ. ശരത് മണ്ണൂര്‍ പരിഭാഷപ്പെടുത്തിയതാണ് പുസ്തകം. പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ പ്രകാശനം ചെയ്യും. സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ആര്‍. സേതുനാഥ് പുസ്തകം ഏറ്റുവാങ്ങും.

sameeksha-malabarinews

പുനഃപ്രവേശന അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ ആന്റ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷനു (മുന്‍ വിദൂര വിദ്യാഭ്യാസ വിഭാഗം) കീഴില്‍ ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ, ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകള്‍ക്ക് 2019, 2021 & 2022 എന്നീ വര്‍ഷങ്ങളില്‍ പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത സി.ഡി.ഒ.ഇ. (മുന്‍ എസ്.ഡി.ഇ.) വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓണ്‍ലൈനായി പിഴ കൂടാതെ മാര്‍ച്ച് 25 വരെയും 100/- രൂപ പിഴയോടെ 30 വരെയും 500/- രൂപ അധിക പിഴയോടെ ഏപ്രില്‍ നാല് വരെയും അപേക്ഷിക്കാവുന്നതണ്. ഫോണ്‍ :- 0494-2400288, 2407356. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍. (www.sde.uoc.ac.in > Notification)

കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളേജുകളില്‍ ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ, ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.കോം. & ബി.ബി.എ. (CBCSS) പ്രോഗ്രാമുകള്‍ക്ക് 2019 മുതല്‍ 2023 വരെ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിന് പ്രവേശനം നേടി ഒന്നാം സെമസ്റ്റര്‍ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടര്‍പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് സെന്റര്‍ ഫോര്‍ ഓണ്‍ലൈന്‍ ആന്റ് ഡിസ്റ്റന്‍സ് എഡ്യൂക്കേഷന്‍ (മുന്‍ എസ്.ഡി.ഇ.) വഴി രണ്ടാം സെമസ്റ്ററില്‍ (UG-CBCSS 2023 പ്രവേശനം) ചേര്‍ന്ന് പഠനം തുടരാവുന്നതാണ്. ഓണ്‍ലൈനായി പിഴ കൂടാതെ മാര്‍ച്ച് 25 വരെയും 100/- രൂപ പിഴയോടെ 30 വരെയും 500/- രൂപ അധിക പിഴയോടെ ഏപ്രില്‍ നാല് വരെയും അപേക്ഷിക്കാം. ഫോണ്‍ :- 0494-2400288, 2407356. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍. (www.sde.uoc.ac.in > Notification)

ടോക്കണ്‍ രജിസ്ട്രേഷന്‍

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ. / ബി.എ. അഫ്‌സല്‍-ഉല്‍-ഉലമ (CBCSS-UG) നവംബര്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്ത 2023 പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ടോക്കണ്‍ രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്. ലിങ്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. രജിസ്ട്രേഷന്‍ ഫീസ്: ? 2595/-. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം. / ബി.ബി.എ. (CBCSS) നവംബര്‍ 2023 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാത്ത 2023 പ്രവേശനം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ടോക്കണ്‍ രജിസ്ട്രേഷന്‍ ചെയ്യാവുന്നതാണ്. ലിങ്ക് സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. രജിസ്ട്രേഷന്‍ ഫീസ്: ബി.കോം. ? 2595/-, ബി.ബി.എ. ? 2995/-

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ

രണ്ടാം വര്‍ഷ അഫ്‌സല്‍-ഉല്‍-ഉലമ പ്രിലിമിനറി (2017 & 2018 പ്രവേശനം) സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രില്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ കേന്ദ്രം:- ടാഗോര്‍ നികേതന്‍, സര്‍വകലാശാലാ ക്യാമ്പസ്.

 

പരീക്ഷാ അപേക്ഷ

തൃശ്ശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സിലെ മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്‌സ് (എം.ടി.എ.) (CCSS-PG) രണ്ടാം സെമസ്റ്റര്‍ (2020 മുതല്‍ 2022 വരെ പ്രവേശനം), നാലാം സെമസ്റ്റര്‍ (2020 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2024 സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 25 വരെയും 180/- രൂപ പിഴയോടെ 26 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. നാല്, രണ്ട് സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം ഏപ്രില്‍ മൂന്ന്, 11 തീയതികളില്‍ തുടങ്ങും.

സര്‍വകലാശാലാ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) (2020 പ്രവേശനം മുതല്‍) ജൂണ്‍ 2024 ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ മാര്‍ച്ച് 30 വരെയും 180/- രൂപ പിഴയോടെ ഏപ്രില്‍ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 20 മുതല്‍ ലഭ്യമാകും.

രണ്ട്, നാല് സെമസ്റ്റര്‍ ബി.എഡ്. സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ (ഹിയറിങ് ഇമ്പെയര്‍മെന്റ്, ഇന്റലക്ച്വല്‍ ഡിസെബിലിറ്റി) (2021 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ ഒന്ന് വരെയും 180/- രൂപ പിഴയോടെ മൂന്ന് വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷ

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ആര്‍ക്. (2017 മുതല്‍ 2023 വരെ പ്രവേശനം) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഏപ്രില്‍ 15-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പരീക്ഷാഫലം

ഒന്നാം വര്‍ഷ എം.എ. ഇംഗ്ലീഷ് സെപ്റ്റംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഏപ്രില്‍ ഒന്ന് വരെ അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!