തിരൂരങ്ങാടിയില്‍ സ്‌കൂള്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം;വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ചന്തപ്പടിയില്‍ സ്‌ക്കൂള്‍ ബസ്സും സ്‌ക്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌ക്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരപരിക്ക് .തിരൂങ്ങാടി പി.എസ്.എം.ഒ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച സ്‌ക്കൂട്ടറും തിരൂരങ്ങാടി ഒയുപി സുക്കൂളിലെ ബസ്സുമാണ് കൂട്ടിയിടിച്ചത് .ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം.

അപകടത്തില്‍ കളിയാട്ടമുക്ക് സ്വദേശി എടശ്ശേരി ബഷീറിന്റെ മകന്‍ ബസിത്തിനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കല്‍ മിംസിലേക്ക് മാറ്റി. ബാസിത്(20) പി എസ് എം ഒ കോളേജില്‍ ഹിസ്റ്ററി സെക്കന്‍ഡറി വിദ്യാര്‍ത്ഥിയാണ്.
കൂടെയുണ്ടായിരുന്ന കോട്ടക്കല്‍ അരിച്ചോള്‍ സ്വദേശി കൈതവളപ്പില്‍ അയ്യൂബിന്റെ മകന്‍ സാദിഖ് (19) നെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും കോഴിക്കോട് മിംസ് ആശുപത്രിയിക്ക് മാറ്റുകയായിരുന്നു.

അപകടത്തില്‍ സ്‌കൂള്‍ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ പരിക്കുകള്‍ ഏല്‍ക്കാതെ രകഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഗാതാഗതം തടസ്സപ്പെട്ടെങ്കിലും തിരൂരങ്ങാടി പോലീസും നാട്ടുക്കാരും ചേര്‍ന്ന് ഗതാഗതം പുനസ്ഥാപിച്ചു.,

 

Share news
error: Content is protected !!
Scroll to Top