കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍; ഡോ. ടി. ചന്ദ്രികയുടെ നിര്യാണത്തിൽ അനുശോചിച്ചു
ഡോ. ടി. ചന്ദ്രികയുടെ നിര്യാണത്തിൽ അനുശോചിച്ചു കാലിക്കറ്റ് സർവകലാശാല ഹിന്ദി വകുപ്പ് പ്രൊഫസറും ഭാഷാ ശാസ്ത്ര വിദഗ്ധയുമായിരുന്ന ഡോ. ടി. ചന്ദ്രികയുടെ നിര്യാണത്തിൽ വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അനുശോചിച്ചു. 1972 ലാണ് ഇവർ ഹിന്ദി വകുപ്പിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. ഭാഷയുമായി ബന്ധപ്പെട്ടും ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണ ലേഖനങ്ങൾ വിവിധ ദേശീയ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തന വിജ്ഞാനത്തെ ഭാഷാശാസ്ത്രവുമായി ചേർത്തുകൊണ്ട് അധ്യയനവും അധ്യാപനവും നടത്തിയ ഡോ. ചന്ദ്രികയ്ക്ക് സംഗീതത്തിലും വായനയിലും അഭിരുചിയുണ്ടായിരുന്നുവെന്ന് വൈസ് ചാൻസിലർ […]




