malabarinews

Section

malabari-logo-mobile

തൊഴിലവസരങ്ങൾ

HIGHLIGHTS : Job opportunities

sameeksha-malabarinews

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ഒഴിവുകളിലേക്ക് നിയമനം നല്‍കുന്നു. ജൂണ്‍ 18ന് രാവിലെ 10ന് പൊന്നാനി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കുന്ന അഭിമുഖത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം,  യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും കൂടിക്കാഴ്ചക്ക് ഹാജരാകാം.ഫോണ്‍: 04832734737.

അധ്യാപക നിയമനം

മങ്കട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുള്ള ബോട്ടണി സീനിയര്‍, പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍, മാത്തമാറ്റിക്‌സ് ജൂനിയര്‍ തസ്തികകളില്‍ ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ജൂണ്‍ 16ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04933 236848.

അതിഥി അധ്യാപക നിയമനം

മക്കരപ്പറമ്പ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ബോട്ടണി വിഷയത്തില്‍ അതിഥി അധ്യാപക നിയമനം. താല്‍പ്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 16ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം.

കെയര്‍ ഗിവര്‍ നിയമനം

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാവുംപുറത്തെ പകല്‍വീട് (സായംപ്രഭ ഹോം) ലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ ഗിവറെ നിയമിക്കുന്നു. പ്ലസ്ടുവോ തത്തുല്യ പരീക്ഷയോ വിജയിച്ചവരും 20 നും 36നും മധ്യേ പ്രായമുള്ളവരും സേവന തല്‍പ്പരരുമായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരാകണം. വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 27ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം- ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, കുറ്റിപ്പുറം  ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ബ്ലോക്ക് ഓഫീസിന് സമീപം, തൊഴുവാനൂര്‍ പി.ഒ, മലപ്പുറം-676552. ഫോണ്‍: 0494 2646347, 9446555220.

അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) യിലേക്ക് ഹിന്ദി, പ്രീസർവീസ് ടീച്ചേഴ്‌സ് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ/റിസർച്ച് ഓഫീസർ തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്‌സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്ന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ വകുപ്പു മേധാവികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 11ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുള്ള തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ആർ.ടി വെബ്‌സൈറ്റിൽ www.scert.kerala.gov.in.

ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ
സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറുടെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 28നു വൈകിട്ട് 5 മണി. അപേക്ഷാ ഫോമിനും വിശദ വിവരങ്ങൾക്കും www.ksywb@kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്, ദൂർദർശൻ കേന്ദ്രത്തിനു സമീപം, കുടപ്പനക്കുന്ന്, തിരുവനന്തപുരം – 43, ഫോൺ: 0471- 2733139, 2733602.

വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ കോട്ടയം ജില്ലയിൽ നിലവിലുള്ള താല്ക്കാലിക ഒഴിവിൽ (6 മാസത്തേക്ക് താല്ക്കാലികമായി) സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. 25നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. സമാന ജോലിയിൽ പ്രവൃത്തി പരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 24നു രാവിലെ 11നു കോട്ടയം വിമൻ പ്രൊട്ടക്ഷൻ ഓഫീസറുടെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666. ഇമെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News