Section

malabari-logo-mobile

അപേക്ഷ ക്ഷണിച്ചു

HIGHLIGHTS : Application invited

അപേക്ഷ ക്ഷണിച്ചു
വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതയുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്റ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിങ് ടെക്‌നിക്‌സ് കോഴ്‌സിലേക്ക് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സ് പ്രവേശനത്തിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. വിലാസം- ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയിനിങ് സെന്റര്‍, തൃക്കണാപുരം, കുറ്റിപ്പുറം. ഫോണ്‍: 0494 2697288, 8590605276.

കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രീ സ്‌കൂള്‍ ട്രെയിനിങ്, അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 9072592430.

sameeksha-malabarinews

വിദ്യാഭ്യാസ വായ്പയ്ക്ക് അപേക്ഷിക്കാം

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ മലപ്പുറം പാലക്കാട്,  ജില്ലകളിലെ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന മത വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  2022 – 2023 വര്‍ഷത്തില്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നു. വിദേശ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് വായ്പ. വായ്പ ലഭിക്കുന്നതിനായി  അപേക്ഷിക്കാം. വിശദവിവരങ്ങള്‍  റീജ്യണല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍  04933 297017

ഗിഫ്റ്റിൽ പിഎച്ച്ഡി പ്രോഗ്രാമിന് അപേക്ഷിക്കാം
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) പിഎച്ച്ഡി (സോഷ്യൽ സയൻസ്) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ (CUSAT) അഫിലിയേഷനുള്ള പിഎച്ച്ഡി പ്രോഗ്രാമിന്റെ അടിസ്ഥാന യോഗ്യത 55 ശതമാനം മാർക്കോടുകൂടി ഏതെങ്കിലും സോഷ്യൽ സയൻസ് ബിരുദാനനന്തര ബിരുദമാണ് (ഇക്കണോമിക്‌സ്/കോമേഴ്‌സ് അഭിലഷണീയം). പ്രോഗ്രാമിന്റെ കുറഞ്ഞ കാലയളവ് മൂന്നു വർഷവും കൂടിയ കാലയളവ് അഞ്ച് വർഷവുമായിരിക്കും. ആറ് സീറ്റിലേക്കാണ് പ്രവേശനം. പ്രവേശന പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. മറ്റു ഫെലോഷിപ്പില്ലാത്തവർക്ക് പ്രതിമാസം 20,000 രൂപ നിരക്കിൽ ഫെലോഷിപ്പ് നൽകും. ആപ്ലിക്കേഷൻ ഫോമും, വിശദവിവരങ്ങളും ഗിഫ്റ്റ് വെബ്‌സൈറ്റിൽ (www.gift.res.in) ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. കൂടുതൽ വിവരങ്ങൾക്ക്: 9818157924, 0471 2596980.

ബി.ടെക് ഈവനിങ് കോഴ്‌സ്
2022-23 അധ്യയന വർഷത്തെ ബി.ടെക് ഈവനിങ് കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ജൂൺ 30 വരെ www.admissions.dtekerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കാം. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 800 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 400 രൂപയുമാണ് അപേക്ഷ ഫീസ്. ഓൺലൈനായി അപേക്ഷയോടൊപ്പം ഫീസ് അടയ്ക്കാം. വിശദാംശങ്ങൾക്ക്: 0471-2561313.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!