Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കാലിക്കറ്റില്‍ വോളിബാള്‍ അലംനി

HIGHLIGHTS : കാലിക്കറ്റില്‍ വോളിബാള്‍ അലംനി കാലിക്കറ്റ് സര്‍വകലാശാലാ വോളിബാള്‍ അലംനി അസോസിയേഷന്‍ പ്രസിഡന്റായി ജോസ് ജോര്‍ജിനെയും സെക്രട്ടറിയായി അഡ്വ. എം.കെ. ദിനേ...

കാലിക്കറ്റില്‍ വോളിബാള്‍ അലംനി

കാലിക്കറ്റ് സര്‍വകലാശാലാ വോളിബാള്‍ അലംനി അസോസിയേഷന്‍ പ്രസിഡന്റായി ജോസ് ജോര്‍ജിനെയും സെക്രട്ടറിയായി അഡ്വ. എം.കെ. ദിനേശനെയും തിരഞ്ഞെടുത്തു. അരുണ്‍ കുമാറാണ് ട്രഷറര്‍. അരനൂറ്റാണ്ട് കാലം കാലിക്കറ്റിന് വേണ്ടി കളിച്ച താരങ്ങളെയും പരിശീലകരെയും ഉള്‍പ്പടുത്തിയാണ് കഴിഞ്ഞ ദിവസം നടന്ന സംഗമത്തില്‍ സംഘടന രൂപവത്കരിച്ചത്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ്, മാണി സി കാപ്പന്‍ എം.എല്‍.എ., സിറിള്‍ സി. വെള്ളൂര്‍, സെബാസ്റ്റ്യന്‍ ജോര്‍ജ്, സാലി ജോസഫ് എന്നിവര്‍ രക്ഷാധികാരികളാണ്. നാല് വീതം വൈസ് പ്രസിഡന്റുമാരും ജോ. സെക്രട്ടറിമാരും 12 പ്രവര്‍ത്തക സമിതി അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സര്‍വകലാശാലാ കായികവിഭാഗം ഡയറക്ടര്‍ പ്രവര്‍ത്തക സമിതി സ്ഥിരാംഗമാണ്. വോളിബാളിന്റെ വളര്‍ച്ചയ്ക്കായുള്ള പരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് സംഘടന.

sameeksha-malabarinews

 

അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠന വിഭാഗത്തിലെ 2 അദ്ധ്യാപക ഒഴിവുകളിലേക്ക് 17-ന് രാവിലെ 10 മണിക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യു.ജി.സി. നിര്‍ദ്ദേശിച്ച യോഗ്യതകളുള്ള തല്‍പരരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകുക. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407255

പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ polhod@uoc.ac.in എന്ന ഇ-മെയിലില്‍ 20-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അയക്കുക. ഫോണ്‍ 0494 2407388.

നെറ്റ് പരിശീലനം

കാലിക്കറ്റ് സര്‍വകലാസാലാ വിദ്യാഭ്യാസ പഠന വിഭാഗത്തിലെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ഏഡ്യുക്കേഷനില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9447247627, 9048356933.

പ്രാക്ടിക്കല്‍ പരീക്ഷ

രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020, നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 14-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!