Section

malabari-logo-mobile

പ്രതിഷേധം തെരുവയുദ്ധത്തിലേക്ക്: നിരവധിയിടങ്ങളില്‍ സിപിഎം-കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ അക്രമാസക്തമായി

HIGHLIGHTS : തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം അതിരുകടന്നതിന് പിന്നാലെ കേരളത്തില്‍ പലയിടത്തും ഇരുവിഭാഗത്തിന്റെയും പ്രതിഷേധങ്ങള്‍ അക്രമാ...

തിരുവനന്തപുരം; മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം അതിരുകടന്നതിന് പിന്നാലെ കേരളത്തില്‍ പലയിടത്തും ഇരുവിഭാഗത്തിന്റെയും പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. തലസ്ഥാന നഗരിയില്‍ പലയിടത്തും നടന്ന പ്രതിഷേധങ്ങളില്‍ അക്രമങ്ങള്‍ നടന്നു. വ്യാപകമായ രീതിയില്‍ ഫഌക്‌സ്‌ബോര്‍ഡുകളും, കൊടിതോരണങ്ങളും നശിപ്പിക്കപ്പെട്ടു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് നേരെ കല്ലേറുണ്ടായി. ഓഫീസിന് മുന്നിലെ കാര്‍ തകര്‍ത്തു. ഇതിന് പിന്നാലെ സിഐടിയു ഓഫീസിന് നേരേയും ആക്രമണമുണ്ടായി. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിപിഎമ്മിന്റെയും, ഡിവൈഎഫ്‌ഐയുടെയും കൊടി കത്തിച്ചത് സംഘര്‍ഷത്തിനിടയാക്കി. പോലീസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അക്രമം വ്യാപിക്കാതിരുന്നത്.

മലബാറില്‍ പ്രതിഷേധങ്ങള്‍ പലയിടത്തും അക്രമാസക്തമായി. കണ്ണൂരില്‍ നിരവധിയിടങ്ങളില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കപ്പെട്ടു. ഇരട്ടിയില്‍ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരിക്കേറ്റു. നീലേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.

sameeksha-malabarinews

ഇടുക്കിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധപ്രകടത്തിനിടെ തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ വെച്ച് ഡിസിസി പ്രസിഡന്റ് സഞ്ചരിച്ച കാറിന് നേരേയും ആക്രമണമുണ്ടായി. പ്രസിഡന്റ് സിപി മാത്യു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!