malabarinews

Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;സ്റ്റാഫ് നഴ്‌സ് അഭിമുഖം

HIGHLIGHTS : calicut university news

sameeksha-malabarinews
സേവനം മെച്ചപ്പെടുത്താന്‍ ജീവനക്കാര്‍ക്ക് ‘ പുനര്‍നവ ‘ പദ്ധതിയുമായി സര്‍വകലാശാല

ജീവനക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി കാലിക്കറ്റ് സര്‍വകലാശാല നടപ്പാക്കുന്ന ‘ പുനര്‍നവ ‘  പദ്ധതിക്ക് ഈ മാസം തുടക്കമാകും. ജീവനക്കാര്‍ക്ക് മികച്ച ശാരീരിക ക്ഷമത ഉറപ്പാക്കി സര്‍വകലാശാലയുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് വൈസ് ചാന്‍സലര്‍ക്ക് ഡോ. എം.കെ. ജയരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അംഗീകാരം നല്‍കിയത്.
സര്‍വകലാശാലാ കായികവിഭാഗവും സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷനും ചേര്‍ന്നാണ് പരിപാടി നടപ്പാക്കുക. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അന്താരാഷ്ട്ര ഫിസിക്കല്‍ ആക്ടിറ്റിവിറ്റി, ക്വാളിറ്റി ഓഫ് വര്‍ക്ക് ലൈഫ് എന്നിവയില്‍ പ്രത്യേകം ചോദ്യാവലി നല്‍കി വിവരങ്ങള്‍ ശേഖരിക്കും. ഈ സര്‍വേ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ വ്യക്തിഗത പരിശീലനം ശുപാര്‍ശ ചെയ്യും. 12 ആഴ്ചത്തെ പരിശീലനത്തിന് ശേഷം പുരോഗതി വിലയിരുത്തും.
മെയ് വഴക്കം, ശാരീരിക മാനസിക ക്ഷമത, ശാരീരിക ഘടന എന്നീ ഘടകങ്ങളാണ് പരിശോധിക്കുക. പദ്ധതിയ്ക്കായി വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് സര്‍വകലാശാലയുടെ ഗവേഷണ എത്തിക്‌സ് സമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. പരിപാടിയില്‍ പങ്കാളികളാകാന്‍ സഹകരണം തേടി എല്ലാ ജീവനക്കാര്‍ക്കും കത്ത് നല്‍കിയതായി കായിക വിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ അറിയിച്ചു.

അനുശോചിച്ചു

ഹിന്ദി പഠനവിഭാഗം മുന്‍ പ്രൊഫസറും അധ്യക്ഷനും എഴുത്തുകാരനുമായിരുന്ന ഡോ. ടി.എന്‍. വിശ്വംഭരന്റെ നിര്യാണത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗം അനുശോചിച്ചു. യോഗത്തില്‍ വകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് അധ്യക്ഷനായി. ഡോ. ആര്‍. സേതുനാഥ്, ഡോ. എ.ബി. മൊയ്തീന്‍ കുട്ടി, ഡോ. കെ.കെ. ഗീതാകുമാരി, ഡോ. പി. സോമനാഥന്‍, ഡോ. വി.കെ. സുബ്രഹ്‌മണ്യന്‍, ഡോ. പ്രഭാകരന്‍ ഹെബ്ബാര്‍, ഡോ. ആശിവാണി എന്നിവര്‍ സംസാരിച്ചു.

സ്റ്റാഫ് നഴ്‌സ് അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 23-ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് സര്‍വകലാശാലാ ഭരണകാര്യാലയത്തിലാണ് അഭിമുഖം. യോഗ്യരായവരുടെ പേരുകളും നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ബിരുദ വിദ്യാര്‍ത്ഥികള്‍ കോഴ്സ് പൂര്‍ത്തീകരിക്കുന്നതിന് സമര്‍പ്പിക്കേണ്ട സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് (സി.യു.എസ്.എസ്.പി.) സ്റ്റുഡന്റ്സ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി 20 വരെ നീട്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹോസ്പിറ്റല്‍, ഓള്‍ഡ് ഏജ് ഹോം, പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്റര്‍, ഇവയിലെവിടെയെങ്കിലും 6 ദിവസത്തെ സാമൂഹികസേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റാണ് സ്റ്റുഡന്റ്സ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടത്. നിലവില്‍ അപ് ലോഡ് ചെയ്ത സര്‍ട്ടിഫിക്കറ്റുകളില്‍ നിരസിച്ചവ കാരണസഹിതം പോര്‍ട്ടലില്‍ കാണാം. അവര്‍ക്ക് പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ അപ് ലോഡ് ചെയ്യുന്നതിനും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് https://student.uoc.ac.in, 0494 2400288, 2407356.

എല്‍.എല്‍.എം. വാചാപരീക്ഷ

നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം. മാര്‍ച്ച് 2022 വാചാപരീക്ഷ 28-ന് കോഴിക്കോട് ഗവ. ലോ കോളേജിലും 30-ന് തൃശ്ശൂര്‍ ഗവ. ലോ കോളേജിലും നടക്കും.

വിദൂരവിഭാഗം ടോക്കണ്‍ രജിസ്‌ട്രേഷന്‍

വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എ. മള്‍ട്ടിമീഡിയ, ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ (സി.ബി.സി.എസ്.എസ്.) നവംബര്‍ 2021 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് (2021 പ്രവേശനം) ടോക്കണ്‍ രജിസ്‌ട്രേഷനെടുക്കാം. ഇതിനുള്ള ലിങ്ക് 17 മുതല്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാകും. ഫീസ്: 2440 രൂപ. അപേക്ഷയുടെ പകര്‍പ്പ് സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റര്‍ പി.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2022 പരീക്ഷകളും  എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷകളും ജൂലായ് 4-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും.

ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ റഗുലര്‍/ സപ്ലിമെന്ററി നവംബര്‍ 2020 സപ്ലിമെന്ററി ഒക്ടോബര്‍ 2020 പരീക്ഷകള്‍ 27-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ എം.വോക്. ഇന്‍ സോഫ്റ്റ്‌വേര്‍ ഡെവലപ്‌മെന്റ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റാ അനലറ്റിക്‌സ്) നവംബര്‍ 2021 പരീക്ഷകള്‍ ജൂലായ് 4-ന് തുടങ്ങും. സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലം

അഫ്‌സല്‍ ഉല്‍ ഉലമ പ്രിലിമിനറി രണ്ടാം വര്‍ഷം മാര്‍ച്ച് 2022 പരീക്ഷാഫലം വെബ്‌സൈറ്റില്‍.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News