HIGHLIGHTS : Actor Vinayakan reacts again to the Me Too controversy

”ഇത്രയും വലിയ കുറ്റകൃത്യങ്ങളെ മീ ടു എന്ന് പറഞ്ഞ് ഊള പേരിട്ട് ജനങ്ങളെ പറ്റിക്കുകയാണോ. ഇന്ത്യയുടെ നിയമത്തില്‍ വളരെ ഭീകരമായി കുറ്റകൃത്യമാണ്. എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം..അല്ലേ?ഞാന്‍ അങ്ങനെ ഒരാളെയും പീഡിപ്പിച്ചിട്ടില്ല. വിനായകന്‍ അത്രയും തരംതാഴ്ന്നവനല്ല. നിങ്ങള്‍ എന്നില്‍ ആരോപിച്ച മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ചെയ്തിട്ടില്ലെന്ന് . മീ ടൂവിന്റെ നിര്‍വചനം കിട്ടിയോ നിങ്ങള്‍ക്ക്” എന്നാണ് നടന്റെ പ്രതികരണം.
നേരത്തെ ഒരുത്തീ എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തിനിടയിലും മീ ടൂ വിനെ പരിഹസിക്കുന്ന രീതിയില്‍ വിനായകന്‍ സംസാരിച്ചിരുന്നു. ഓളോട് ലൈംഗിക ബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് ഞാന്‍ ചെയ്തിട്ടുണ്ടെന്നാണ് അന്ന് വിനായകന്‍ പറഞ്ഞത്. ഇത് ഏറെ വിവാദമായിരുന്നു. ലൈംഗികമായി ബന്ധപ്പെടണം എന്ന് തോന്നിയാല്‍ താന്‍ ആരോടും ചോദിക്കുമെന്നും വേണമെങ്കില്‍ ഈ പെണ്‍കുട്ടിയോടും ചോദിക്കുമെന്നും അന്ന് വിനായകന്‍ പറഞ്ഞിരുന്നു. മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ ആ പരാമര്‍ശത്തെ കുറിച്ചും ചോദ്യം ഉയര്‍ന്നു .ഈ ചോദ്യത്തോടും ക്ഷുഭിതനായാണ് നടന്‍ മറുപടി പറഞ്ഞത്. ഞാന്‍ ആ പെണ്‍കുട്ടയെ ഉദ്ദേശിച്ചല്ല പറഞ്ഞത്. അങ്ങനെ വ്യാഖ്യാനിച്ചതാണ്. ആ പെണ്‍കുട്ടിയോട് ഞാന്‍ മാപ്പ് പറഞ്ഞിരുന്നു. സങ്കമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് വീണ്ടും പറയുന്നു. സങ്കടിമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നു. എന്നാണ് വിനായകന്‍ പറഞ്ഞത്.
