ചോദിക്കുന്നതിന്റെ അഞ്ചിരട്ടി പണം നല്‍കി എടിഎം; തിക്കിത്തിരക്കി വന്‍ ജനക്കൂട്ടം

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയില്‍ എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചയാള്‍ക്ക് ലഭിച്ചത് അഞ്ച് 500 രൂപ നോട്ടുകള്‍. അമ്പരന്ന് ഒരു തവണ കൂടി 500 രൂപ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ക്ക് വീണ്ടും ലഭിച്ചതും അഞ്ച് 500 രൂപ നോട്ടുകള്‍ തന്നെ. നാഗ്പൂര്‍ നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഖപര്‍ഖേഡ ടൗണിലുള്ള ഒരു സ്വകാര്യ ബാങ്കിന്റെ എടിഎമ്മിലാണ് വിചിത്രമായ ഈ സംഭവം നടന്നത്.

ബുധനാഴ്ചയാണ് മെഷീനില്‍ നിന്ന് അഞ്ചിരട്ടി പണം ലഭിച്ചത്. ഇതോടെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. ഉടന്‍ തന്നെ പണം പിന്‍വലിക്കാന്‍ വന്‍ ജനക്കൂട്ടമാണ് എടിഎമ്മിന് പുറത്ത് തടിച്ചുകൂടിയത്. ബാങ്ക് ഇടപാടുകാരില്‍ ഒരാള്‍ പൊലീസിനെ വിവരമറിയിച്ചു.

ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് എടിഎം അടച്ചു. തുടര്‍ന്ന് പോലീസ് ബാങ്കിനെ വിവരമറിയിച്ചു. സാങ്കേതിക തകരാര്‍ കാരണം എടിഎമ്മില്‍ നിന്ന് അധിക പണം വിതരണം ചെയ്യുകയായിരുന്നു. 100 രൂപയുടെ നോട്ടുകള്‍ വിതരണം ചെയ്യുന്നതിനായി എടിഎം ട്രേയില്‍ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ തെറ്റായാണ് സൂക്ഷിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top