Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;പ്രൊഫഷണല്‍ അസിസ്റ്റന്റ് നിയമനം

HIGHLIGHTS : Calicut University News

സര്‍വകലാശാലാ എന്‍.എസ്.എസിന് വെബ്സൈറ്റ് തുറന്നു

കാലിക്കറ്റ് സര്‍വകലാശാലാ എന്‍.എസ്.എസ്. വിഭാഗത്തിന്റെ വെബ്സൈറ്റ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. (http://nss.uoc.ac.in) ചടങ്ങില്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, എന്‍.എസ്.എസ്. സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ആര്‍.എന്‍. അന്‍സര്‍, റീജണല്‍ ഡയറക്ടര്‍ ശ്രീധര്‍ ഗുരു, സര്‍വകലാശാലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എല്‍. സോണി, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ്, എന്‍.എസ്.എസ്. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വകലാശാലക്ക് കീഴിലെ എന്‍.എസ്.എസ്. യൂണിറ്റുകളില്‍ നടപ്പാക്കാനിരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് ഉപദേശക സമിതി യോഗം ചര്‍ച്ച ചെയ്തു. കാര്‍ബണ്‍ ന്യൂട്രല്‍ കാമ്പസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സാമൂഹിക സേവന പരിപാടികള്‍, ലഹരിമുക്ത യൗവനം തുടങ്ങിയവയാണ് പുതിയ പദ്ധതികള്‍.

sameeksha-malabarinews

 

പ്രൊഫഷണല്‍ അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊഫഷണല്‍ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി പാനല്‍ തയ്യാറാക്കുന്നു. പ്രതിദിനം 1075 രൂപ പ്രകാരം പരമാവധി 29025 രൂപ വരെയാണ് പ്രതിമാസ വേതനം. താല്‍പര്യമുള്ളവര്‍ 25-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷ

ജൂണ്‍ 6-ന് നടത്താന്‍ നിശ്ചയിച്ച ഒന്ന്, രണ്ട് സെമസ്റ്റര്‍/പ്രീവിയസ് പി.ജി. (എസ്.ഡി.ഇ.) ഏപ്രില്‍ 2022, സി.യു.സി.എസ്.എസ്.-പി.ജി. ഒന്നാം സെമസ്റ്റര്‍  സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 21-ന് നടക്കും.

അഞ്ചാം സെമസ്റ്റര്‍ എം.സി.എ. ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ 27-ന് തുടങ്ങും.

പ്രാക്ടിക്കല്‍ പരീക്ഷ

ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2021, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 28, 29, 30 തീയതികളില്‍ വേമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജില്‍ നടക്കും.

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. അഗ്രിക്കള്‍ച്ചര്‍ നവംബര്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 20, 23 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 170 രൂപ പിഴയോടെ 30 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

ഹാള്‍ടിക്കറ്റ്

ജൂണ്‍ 20-ന് തുടങ്ങുന്ന അദീബെ ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ അതാത് പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും രണ്ടാം വര്‍ഷ അദീബെ ഫാസില്‍ പ്രിലിമിനറി ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് സര്‍വകലാശാലാ വെബ്‌സൈറ്റിലും ലഭ്യമാണ്.

പരീക്ഷാ ഫലം

അഞ്ചാം സെമസ്റ്റര്‍ ബി.കോം. പ്രൊഫഷണല്‍/ഓണേഴ്‌സ് നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.വോക്. ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

സൂക്ഷ്മപരിശോധനാ ഫലം

രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2020 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!