ക്യാമ്പസ്

ഭിന്നശേഷിയുള്ളവര്‍ക്ക് ബുക്ക് ബയന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി എന്നീ സൗജന്യ തൊഴില്‍ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Free Job Training in Book Binding, Fashion Designing and Garment Technology for differently abled People

ഓണ്‍ലൈന്‍ ചോദ്യക്കടലാസ് സംശയം തീര്‍ന്നു; പി.ജി. പരീക്ഷ വിജയകരമായി നടന്നു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ ചോദ്യക്കടലാസ് സംശയം തീര്‍ന്നു; പി.ജി. പരീക്ഷ വിജയകരമായി നടന്നു കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ചോദ്യക്കടലാസ് വിതരണം സംബന്ധിച്ച് കോളേജുകള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് പരിഹാരം. ഒന്നാം സെമസ്റ്റര്‍ പി.ജിയുടെ വെള്ളിയാഴ്ച നടന്ന പരീക്ഷയില്‍ വിജയകരമായി ഓണ്‍ലൈനില്‍ തന്നെ ചോദ്യക്കടലാസുകള്‍ നല്‍കി. അഞ്ച് ജില്ലകളിലെ 210 പി.ജി. കോളേജുകള്‍ക്കാണ് കോളേജ് പോര്‍ട്ടലുകള്‍ വഴി ചോദ്യക്കടലാസ് വിതരണം ചെയ്തത്. രണ്ട് മണിക്കായിരുന്നു പരീക്ഷ. 150 വ്യത്യസ്ത ചോദ്യക്കടലാസുകള്‍ ഉച്ചക്ക് 1.30-ന് തന്നെ പ്രിന്‍സിപ്പല്‍മാരുടെ ഐ.ഡി. വഴി ലഭ്യമാക്കുകയായിരുന്നു.

തൊഴിലവസരങ്ങള്‍

അധ്യാപക നിയമനം: അഭിമുഖം 30ന് തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പെയിന്റിംഗ് വിഭാഗത്തില്‍ ലക്ചറര്‍ ഇന്‍ ഗ്രാഫിക്സ് തസ്തികയില്‍ താത്ക്കാലിക/ ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് 30ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടക്കും. എം.എഫ്.എ. ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാര്‍ഡ്, പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.   ലക്ചറര്‍ താത്കാലിക ഒഴിവ്

തൊഴിലവസരങ്ങള്‍

ജൂനിയര്‍ ലാബ് അസിസ്റ്റന്റ് നിയമനം കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/EGzphb3Q9dFK3BCB7 എന്ന ഗൂഗിള്‍ ഫോം വഴി അപേക്ഷ സമര്‍പ്പിക്കണം. 12 ഒഴിവുണ്ട്. പ്ലസ് ടു/ വി.എച്ച്.എസ്.ഇ, ആറ് മാസം ഗവണ്‍മെന്റ് ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍/ ജൂനിയര്‍ ലാബ് അസിസ്റ്റന്റായി ജോലി നോക്കിയിട്ടുള്ള പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. പ്രായം 18നും 40നും മധ്യേ. പ്രതിമാസ വേതനം 19,710 രൂപ.

error: Content is protected !!
Scroll to Top