അധ്യാപക നിയമനം: അഭിമുഖം 30ന്
തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പെയിന്റിംഗ് വിഭാഗത്തില്‍ ലക്ചറര്‍ ഇന്‍ ഗ്രാഫിക്സ് തസ്തികയില്‍ താത്ക്കാലിക/ ദിവസ വേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നതിന് 30ന് രാവിലെ 10 മണിക്ക് കോളേജില്‍ അഭിമുഖം നടക്കും. എം.എഫ്.എ. ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനന തീയതി, അവാര്‍ഡ്, പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ളത് തെളിയിക്കുന്ന രേഖകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.
ലക്ചറര്‍ താത്കാലിക ഒഴിവ്
തിരുവനന്തപുരം കൈമനം വനിതാ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എം എ ഇംഗ്ലീഷ്, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 25 ന് രാവിലെ 10 ന് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ കൂടിക്കാഴ്ചക്ക് എത്തണം. വിശദവിവരങ്ങള്‍ക്ക:് www.gwptctvpm.org.
ജൂനിയര്‍ അസിസ്റ്റന്റ് ഡെപ്യൂട്ടേഷന്‍ നിയമനം
കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയില്‍ (കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്) ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തും. താത്പര്യമുള്ള സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്/ ക്ലര്‍ക്ക് തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാം. കെഎസ്ആര്‍-144 പ്രകാരമുള്ള അപേക്ഷ, വകുപ്പ് മേധാവിയുടെ എന്‍.ഒ.സി എന്നിവ സഹിതം 27ന് രാവിലെ അഞ്ച് മണിക്ക് മുന്‍പ് മാനേജിംഗ് ഡയറക്ടര്‍, കെ.എച്ച്.ആര്‍.ഡബ്ലിയു.എസ്, ജനറല്‍ ആശുപത്രി കാമ്പസ്, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം-695035 എന്ന വിലാസത്തില്‍ ലഭിക്കണം.




