Section

malabari-logo-mobile

ഓണ്‍ലൈന്‍ ചോദ്യക്കടലാസ് സംശയം തീര്‍ന്നു; പി.ജി. പരീക്ഷ വിജയകരമായി നടന്നു

HIGHLIGHTS : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍ ഓണ്‍ലൈന്‍ ചോദ്യക്കടലാസ് സംശയം തീര്‍ന്നു; പി.ജി. പരീക്ഷ വിജയകരമായി നടന്നു കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ല...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

ഓണ്‍ലൈന്‍ ചോദ്യക്കടലാസ് സംശയം തീര്‍ന്നു;
പി.ജി. പരീക്ഷ വിജയകരമായി നടന്നു

sameeksha-malabarinews

കാലിക്കറ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ചോദ്യക്കടലാസ് വിതരണം സംബന്ധിച്ച് കോളേജുകള്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് പരിഹാരം. ഒന്നാം സെമസ്റ്റര്‍ പി.ജിയുടെ വെള്ളിയാഴ്ച നടന്ന പരീക്ഷയില്‍ വിജയകരമായി ഓണ്‍ലൈനില്‍ തന്നെ ചോദ്യക്കടലാസുകള്‍ നല്‍കി. അഞ്ച് ജില്ലകളിലെ 210 പി.ജി. കോളേജുകള്‍ക്കാണ് കോളേജ് പോര്‍ട്ടലുകള്‍ വഴി ചോദ്യക്കടലാസ് വിതരണം ചെയ്തത്. രണ്ട് മണിക്കായിരുന്നു പരീക്ഷ. 150 വ്യത്യസ്ത ചോദ്യക്കടലാസുകള്‍ ഉച്ചക്ക് 1.30-ന് തന്നെ പ്രിന്‍സിപ്പല്‍മാരുടെ ഐ.ഡി. വഴി ലഭ്യമാക്കുകയായിരുന്നു. പതിനായിരത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. നവംബര്‍ 30 വരെ പരീക്ഷയുണ്ട്. ചോദ്യക്കടലാസ് വിതരണത്തിലെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കയും പുതിയ രീതി പരിചയമില്ലാത്തതും കാരണം ആദ്യദിനം പരീക്ഷകള്‍ വൈകിയിരുന്നു. പ്രിന്‍സിപ്പല്‍മാര്‍ക്കും പരീക്ഷാ ചീഫ് സൂപ്രണ്ടുമാര്‍ക്കും വീണ്ടും ജില്ലാടിസ്ഥാനത്തില്‍ പരിശീലനം നല്‍കിയും ട്രയല്‍ റണ്‍ നടത്തിയുമാണ് പ്രശ്നം പരിഹരിച്ചതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സി.സി. ബാബു അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വകലാശാലാ ഡിജിറ്റല്‍ വിഭാഗമാണ് സാങ്കേതികസഹായം ലഭ്യമാക്കിയത്. കോളേജുകളുടെ പൂര്‍ണ സഹകരണത്തോടെ പരീക്ഷാ നടത്തിപ്പ് ആധുനികവത്കരിക്കാനാണ് ശ്രമമമെന്ന് സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ ഡോ. ജി. റിജുലാല്‍ പറഞ്ഞു.

അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ അപേക്ഷ

കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴില്‍ ഫിനാന്‍സ്, ബാങ്കിംഗ് ആന്റ് ഇന്‍ഷൂറന്‍സ്, കോ-ഓപ്പറേഷന്‍, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ അഡീഷണല്‍ സ്‌പെഷ്യലൈസേഷന് അപേക്ഷ ക്ഷണിച്ചു. ബി.കോം. ബിരുദം നേടിയതിനു ശേഷം ഒരു വര്‍ഷമെങ്കിലും കഴിഞ്ഞവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 30. 100 രൂപ പിഴയോടെ ഡിസംബര്‍ 5 വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും അനുബന്ധ രേഖകളും ഡിസംബര്‍ 6-ന് മുമ്പായി വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ സമര്‍പ്പിക്കണം. വിശദവിവരങ്ങല്‍ വെബ്‌സൈറ്റില്‍, ഫോണ്‍ 0494 2407356, 2407494

എം.എസ് സി ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാല 2021-22 വര്‍ഷത്തെ എം.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിച്ച ബി.എസ് സി. ഫുഡ്‌സയന്‍സ് ആന്റ് ടെക്‌നോളജി വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് / ഗ്രേഡ് എന്‍ട്രി നടത്തുന്നതിനുള്ള ലിങ്ക് പ്രവേശന വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ (admission.uoc.ac.in) ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ 23-നകം മാര്‍ക്ക് എന്‍ട്രി നടത്തണം, അല്ലാത്തവരെ പ്രവേശന നടപടികളില്‍ ഉള്‍പ്പെടുത്തുന്നതല്ല. ഫോണ്‍ 0494 2407016, 7017

എം.എ. ഇംഗ്ലീഷ് പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളില്‍ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.എ. ഇംഗ്ലീഷിന് അപേക്ഷ സമര്‍പ്പിച്ച, ഇംഗ്ലീഷ് കോര്‍ വിഷയമായി പഠിച്ചിട്ടില്ലാത്ത ബിരുദധാരികള്‍ക്ക് പ്രവേശന പരീക്ഷക്ക് ഹാജരാകാന്‍ സര്‍വകലാശാലാ വെബ്‌സൈറ്റിലെ കണ്‍ഫര്‍മേഷന്‍ ലിങ്കില്‍  ലോഗിന്‍ ചെയ്ത് സമ്മതം നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം പ്രവേശന പരീക്ഷക്ക് പരിഗണിക്കുന്നതല്ല. പരീക്ഷാ കേന്ദ്രം, തീയതി, സമയം എന്നിവ പിന്നീട് അറിയിക്കും. ഫോണ്‍ 0494 2407017.

എം.എ. ഹിസ്റ്ററി പ്രവേശനം

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പില്‍ എം.എ. ഹിസ്റ്ററി പ്രവേശനലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 24-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ നടക്കും. ലിസ്റ്റ് വെബ്‌സൈറ്റില്‍. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള മെമ്മോ ഇ-മെയിലില്‍ അയക്കും.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് സെന്റര്‍ കൊമേഴ്‌സ്, എക്കണോമിക്‌സ്, മാനേജ്‌മെന്റ് വിഷയങ്ങളില്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 6 മുതല്‍ 18 വരെ നടക്കുന്ന പരിശീലനത്തിന് നവംബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ 0494 2407350, 7351, ugchrdc.uoc.ac.in

പി.എച്ച്.ഡി. പരീക്ഷ മാറ്റി

നവംബര്‍ 23 മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പി.എച്ച്.ഡി. പ്രിലിമിനറി ക്വാളിഫൈയിംഗ് / കോഴ്‌സ് വര്‍ക്ക് ജൂലൈ 2020 പരീക്ഷ ഡിസംബര്‍ 6, 7, 8 തീയതികളില്‍ നടക്കും.

സുവേഗ സമയം ദീര്‍ഘിപ്പിച്ചു

വിദ്യാര്‍ത്ഥികളുടെ സംശയനിവാരണങ്ങള്‍ക്കുള്ള കാലിക്കറ്റ് സര്‍വകലാശാലയുടെ സേവന വിഭാഗമായ സുവേഗ ഇനി മുതല്‍ രാവിലെ 8 തൊട്ട് വൈകീട്ട് 6 വരെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കും. Ph 0494 2660600

പരീക്ഷ

ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 13-ന് തുടങ്ങും.

പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എഡ്. ജൂലൈ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 2 വരെയും 170 രൂപ പിഴയോടെ 4 വരെയും ഫീസടച്ച് 6 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ ബി.എസ് സി. നവംബര്‍ 2019 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ ബി.ടെക്. ഇ.സി., ഇ.ഇ., എം.ഇ., ഐ.ടി., പി.ടി. ഏപ്രില്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഡിസംബര്‍ 6 വരെ അപേക്ഷിക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!