വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ ഡവലപ്‌മെന്റ് കമ്മിറ്റി നടത്തിയ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ എംഎല്‍എ പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
റെയില്‍വേ അടിപ്പാതയുടെ നിര്‍മ്മാണത്തില്‍ സംഭവിച്ച അപാകതയുടെ ഫലമായി റെയില്‍ട്രാക്ക് ഉയര്‍ത്തേണ്ടി വന്നത് മൂലം പ്ലാറ്റ്‌ഫോമിന് വന്ന ഉയരക്കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് വര്‍ഷത്തോളമായിട്ടും
റെയില്‍വേ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
നടപടി ആവിശ്യപ്പെട്ട് ഡിസംബര്‍ അഞ്ചിന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബഹുജന ധര്‍ണ്ണ നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
വാര്‍ഡ് മെമ്പര്‍ കെ ഉഷ അദ്ധ്യക്ഷത വഹിച്ചു.
റെയില്‍വേ സ്റ്റേഷന്‍ ഡവലപ്‌മെന്റ് കമ്മിറ്റി സെക്രട്ടറി പി പി അബ്ദുല്‍ റഹ്മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീനാ ഹസീബ്,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മനോജ് കുമാര്‍
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ കെ രാധ, മെമ്പര്‍മാരായ നിസാര്‍ കുന്നുമ്മല്‍, പ്രശീദ എ കെ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ, ഇ നരേന്ദ്ര ദേവ്, അഡ്വക്കേറ്റ് രവി മംഗലശ്ശേരി, ദീപ പുഴക്കല്‍, മൂച്ചിക്കല്‍ കാരിക്കുട്ടി, ബാബു പള്ളിക്കര, കോശി തോമസ്, ചേര്യങ്ങാട്ട് സുബ്രഹ്മണ്യന്‍, കെ അയ്യപ്പന്‍ കുട്ടി, എം കേശവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.




