Section

malabari-logo-mobile

വള്ളിക്കുന്ന് ആനങ്ങാടി -ടിപ്പു സുല്‍ത്താന്‍ റോഡ് നവീകരണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി.

HIGHLIGHTS : വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ ആനങ്ങാടി -ടിപ്പു സുല്‍ത്താന്‍ റോഡിലെ ആനങ്ങാടി മുതല്‍ ബാഫഖി നഗര്‍ മുദിയം വരെയുള്ള ഭാഗം റോഡ് നവീകരണത...

വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ ആനങ്ങാടി -ടിപ്പു സുല്‍ത്താന്‍ റോഡിലെ
ആനങ്ങാടി മുതല്‍ ബാഫഖി നഗര്‍ മുദിയം വരെയുള്ള ഭാഗം റോഡ്
നവീകരണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചതായി പി.അബ്ദുല്‍ ഹമീദ്.എം.എല്‍.എ അറിയിച്ചു.

റോഡിലെ ഭൂരിഭാഗം സ്ഥലങ്ങളിലും കുഴികള്‍ രൂപാന്തരപ്പെട്ട് യാത്ര ദു:സ്സഹമായിരുന്നു പ്രസ്തുത വിഷയത്തില്‍ അടിയന്തിര നടപടി വേണമെന്ന് സെപ്റ്റംബര്‍ മാസം ചേര്‍ന്ന ജില്ലാ വികസന സമിതിയില്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു.

sameeksha-malabarinews

പൊതുമരാമത്ത് റോഡ്‌സ് വിഭാഗമാണ് പ്രവര്‍ത്തിക്ക് ഭരണാനുമതി നല്‍കിയത്.
വള്ളിക്കുന്ന് മണ്ഡലത്തിലെ 7.7 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് 14 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിന്റെ ചുമതല പുതുതായി സര്‍ക്കാര്‍ നല്‍കിയത് റോഡ് ഫണ്ട് ബോര്‍ഡിനാണ്.നേരത്തെ ദേശീയ പാത വിഭാഗത്തിനായിരുന്നു ചുമതല. ദേശീയ പാത വിഭാഗം റാഡിലെ മുദിയം പാലം അടക്കമുള്ള പദ്ധതിയുടെ വിശദമായ രൂപകല്‍പനയും ഡിപിആറും തയ്യാറാക്കിയിരുന്നുവെങ്കിലും പദ്ധതി അനന്തമായി നീണ്ടു പോയി. പിന്നീട് എം.എല്‍.എ നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് നിര്‍വഹണ ഏജന്‍സിയായി കെ.ആര്‍.എഫ്.ബി യെ നിയോഗിച്ചത്.കെ.ആര്‍.എഫ്.ബി ഡി പി ആര്‍ തയ്യാറാക്കുന്നതിനായി സാങ്കേതിക വിദഗ്ധന്‍മാരുടെ സേവനത്തിനുള്ള
ഏജന്‍സിയെ ടെണ്ടറിലൂടെ ക്ഷണിക്കുകയും പ്രവര്‍ത്തി സ്വകാര്യ ഏജന്‍സി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!