Section

malabari-logo-mobile

കെപിഎസി ലളിതയുടെ നില ഗുരുതരം; കരള്‍ മാറ്റിവെക്കലിന് ദാതാവിനെ തേടി മകളുടെ കുറിപ്പ്

HIGHLIGHTS : കൊച്ചി : നടി കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി ദാതാവിനെ തേടി മകള്‍ ശ്രീക്കുട്ടി ഭരതന്റെ കുറ...

കൊച്ചി : നടി കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കായി ദാതാവിനെ തേടി മകള്‍ ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സമൂഹ്യമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു. ഇത് സിനിമാരംഗത്തെ പലരും തങ്ങളുടെ പേജിലൂടെ പങ്കുവെക്കുന്നുമുണ്ട്.

കുറിപ്പില്‍ കെപിഎസി ലളിതയുടെ രോഗാവസ്ഥയെ കുറിച്ചും പറയുന്നുണ്ട്. ജീവന്‍ രക്ഷിക്കാന്‍ അടിയന്തരിമായി കരള്‍ മാറ്റിവെയ്ക്കല്‍ ആവിശ്യമാണ്. രക്തഗ്രൂപ്പ് O +ve ആണ്. O +ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിര്‍ന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം.
ദാതാവ് 20 മുതല്‍ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂര്‍ണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കഴിയൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങള്‍ക്കായി ഡൊണേറ്റ് ചെയ്യാന്‍ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും കുറിപ്പില്‍ പറയുന്നു.

sameeksha-malabarinews

കെപിഎസി ലളിതക്ക് സര്‍ക്കാരും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!